തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നേയും ബാക്കി; ദേശീയ പണിമുടക്ക് കേരളത്തില്‍ മാത്രം… ദേശീയ ബജറ്റിലും കേരളത്തിന് ഒന്നുമില്ല.. ബജറ്റിലും പണിമുടക്കിലും നഷ്ടം കേരളത്തിന് മാത്രം; ഇത് മലയാളിയുടെ അതിവിചിത്ര അവസ്ഥ

തിരുവനന്തപുരം: ദേശീയ പണിമുടക്ക് കേരളത്തില്‍ മാത്രം… ദേശീയ ബജറ്റില്‍ കേരളത്തിന് ഒന്നുമില്ല.. ഈ വിരോധാഭാസമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചര്‍ച്ചയാക്കുന്നത്… തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നേയും ബാക്കിയെന്ന എംടി വാസുദേവന്‍ നായരുടെ ഒരു വടക്കന്‍വീരഗാതയിലെ ഡയലോഗ് വീണ്ടും പ്രസക്തം. ബജറ്റിലും പണിമുടക്കിലും നഷ്ടം കേരളത്തിന് മാത്രം.

കേരളത്തിന് ദേശീയ ബജറ്റില്‍ ആമ പരിപാലന കേന്ദ്രമാണ് കിട്ടിയത്. മറ്റൊന്നുമില്ല. എയിംസും അതിവേഗ റെയിലുമെല്ലാം മറ്റ് സംസ്ഥാനങ്ങള്‍ കൊണ്ടു പോകുന്നു. ഇതിനിടെയാണ് രാജ്യ താല്‍പ്പര്യം മുന്‍നിര്‍ത്തിയെന്നോണം പ്രതിപക്ഷം പൊതു പണിമുടക്ക് നടത്തുന്നത്. കേരളത്തില്‍ ഈ പണിമുടക്കില്‍ പൂര്‍ണ്ണ സ്തംഭനാവസ്ഥയാണ്. എന്നാല്‍ രാജ്യത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഈ സമരം മറ്റൊരു സംസ്ഥാനത്തേയും ബാധിക്കുന്നില്ല. അവിടെ എല്ലാം പതിവു പോലെ. എന്നാല്‍ കേരളത്തിന് ശതകോടികളുടെ നഷ്ടമാണ്. വാഹന ഗതാഗതം അടക്കം തടയപ്പെടുന്നു. അങ്ങനെ കോടികളുടെ നഷ്ടം. ബന്ദ് നിരോധിച്ച കേരളത്തില്‍ പൊതു പണിമുടക്ക് മറ്റൊരു തരത്തില്‍ ബന്ദാകുന്നു.

രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയെന്ന പേരില്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ പണിമുടക്ക് കേരളത്തില്‍ മാത്രം പൂര്‍ണ്ണ സ്തംഭനാവസ്ഥയുണ്ടാക്കുമ്പോള്‍, രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നത് വിചിത്രമായ ഒരു വിരോധാഭാസം. ദേശീയ ബജറ്റില്‍ കേരളം ചോദിച്ച എയിംസും അതിവേഗ റെയില്‍വേയുമെല്ലാം അയല്‍സംസ്ഥാനങ്ങള്‍ കൊണ്ടുപോയപ്പോള്‍, മലയാളിക്ക് ആകെ കിട്ടിയത് തീരദേശത്തെ ‘ആമ പരിപാലന കേന്ദ്രം’ മാത്രമാണ്. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്നു എന്ന് പറയപ്പെടുന്ന പണിമുടക്ക് കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ എവിടെയും കാണാനില്ല എന്നതാണ് വസ്തുത. അതായത് എല്ലാം കിട്ടുന്ന ആരും പൊതു പണിമടുക്കില്‍ പങ്കെടുക്കുന്നില്ല. അവിടേയും അവര്‍ക്ക് ധനനഷ്ടം സംഭവിക്കുന്നില്ല. എല്ലാം പതിവു പോലെ. പക്ഷേ കേരളം സ്തംഭനത്തിലും.

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നേരെ പണ്ടേയുള്ള അവഗണന ഇത്തവണയും ആവര്‍ത്തിച്ചു. ശബരി റെയില്‍വേ മുതല്‍ എയിംസ് വരെ നീണ്ട കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പടിക്കല്‍ തള്ളി. മുംബൈ-ഹൈദരാബാദ്, ചെന്നൈ-ബെംഗളൂരു തുടങ്ങി ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോഴും കേരളത്തിന്റെ കെ-റെയില്‍ സ്വപ്നങ്ങളെ കേന്ദ്രം കണ്ട ഭാവം നടിച്ചില്ല. പകരം ‘ആമ പരിപാലനം’ പോലുള്ള തുച്ഛമായ പദ്ധതികള്‍ നല്‍കി കേരളത്തെ പരിഹസിക്കുകയാണെന്ന വികാരം ശക്തമാണ്. ഇതിനിടെയാണ് വിവേചനത്തിനെതിരെ പ്രതിഷേധിക്കാനെന്നോണം പ്രഖ്യാപിക്കപ്പെട്ട പണിമുടക്ക് കേരളത്തില്‍ ജനജീവിതം പൂര്‍ണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്.

സാമ്പത്തിക ആഘാതം: ശതകോടികളുടെ വ്യാപാര നഷ്ടമാണ് ഒരു ദിവസത്തെ പണിമുടക്കിലൂടെ കേരളത്തിനുണ്ടാകുന്നത്. റോഡിലിറങ്ങുന്ന വാഹനങ്ങള്‍ തടയുന്നതും കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നതും മൂലം സാധാരണക്കാരാണ് വലയുന്നത്. ഹൈക്കോടതി ബന്ദ് നിരോധിച്ച നാട്ടില്‍ ‘പണിമുടക്ക്’ എന്ന പേരില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് പഴയകാല ബന്ദ് തന്നെയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വിരോധാഭാസം എന്തെന്നാല്‍, ഈ ‘ദേശീയ പണിമുടക്ക്’ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളെ ബാധിക്കുന്നില്ല എന്നതാണ്. തമിഴ്നാട്ടിലോ കര്‍ണാടകയിലോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലോ കടകളോ ഗതാഗതമോ തടസ്സപ്പെട്ടിട്ടില്ല. ബിസിനസ്സ് സ്ഥാപനങ്ങളും ഫാക്ടറികളും അവിടെ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേരളം മാത്രം സ്വയം പട്ടിണി കിടന്ന് പണിമുടക്കുമ്പോള്‍, പദ്ധതികളും വികസനവും മറ്റ് സംസ്ഥാനങ്ങള്‍ കൊണ്ടുപോകുന്ന കാഴ്ചയാണ് ബാക്കിയാകുന്നത്.

കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ സമരം ചെയ്യുമ്പോള്‍ തന്നെ, സ്വന്തം സംസ്ഥാനത്തെ മാത്രം ശ്വാസം മുട്ടിക്കുന്ന ഇത്തരം സമരമുറകള്‍ ആര്‍ക്ക് വേണ്ടിയാണെന്ന ചോദ്യം പ്രസക്തമാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top