കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ശബരിമലയുമായി ബന്ധപ്പെട്ട് ചര്‍ച്ചായായ സ്വര്‍ണ്ണ കട കുടുംബത്തിലേക്ക് അടക്കം വിരല്‍ ചൂണ്ടുന്നതാണ് കൊക്കൈന്‍ വേട്ട. കൊക്കൈന്‍ മൊത്ത വിതരണക്കാരനെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. എസ് ഐ ബിനോജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഡാന്‍സാഫ് നാലു യൂണിറ്റായിരുന്നു അന്വേഷണം നടത്തിയത്. രഹസ്യ വിവരമാണ് നിര്‍ണ്ണായകമായത്. കൊച്ചി കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടികള്‍. കൊക്കൈന്‍ ഡീലറെ കുറിച്ച് രഹസ്യ വിവരം പോലീസിന് കിട്ടി. ആളെ പിടികിട്ടിയതോടെ പോലീസ് ഓപ്പറേഷന്‍ നടത്തി. ഇയാളുടെ പക്കല്‍ നിന്നും കിട്ടിയ വിവരങ്ങളില്‍ സിനിമാക്കാരുടെ ഇടപാടു പോലുമുണ്ട്. ഇക്കാര്യമെല്ലാം പോലീസ് പരിശോധിക്കുകയാണ്. ഈ അടുത്ത കാലത്ത് പോലീസ് വലയില്‍ നിന്നും ചാടി പോല നടീ നടന്മാര്‍ക്കെതിരേയും സൂചനകളുണ്ട്. ഇവരെല്ലാം പോലീസ് നീരീക്ഷണത്തിലാണ്. വന്‍ വ്യവസായികളുടെ മക്കള്‍ക്കും ഇയാള്‍ കൊക്കൈന്‍ വിതരണം ചെയ്തിരുന്നുവെന്നാണ് പോലീസിന് ലഭിച്ച സൂചന. ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട് ബംഗ്ലൂരുവിലെ സ്വര്‍ണ്ണ കട ഗ്രൂപ്പ് സംശയ നിഴിലാലാണ്. ഇയാളുടെ അടുത്ത കുടുംബാഗത്തിനും ഇപ്പോള്‍ അറസ്റ്റിലായ വ്യക്തി കൊക്കൈന്‍ നല്‍കാറുണ്ടെന്നാണ് സൂചന. അറസ്റ്റിലായ ആളുടെ വിശദാംശങ്ങള്‍ പുറത്തു പോലീസ് വിട്ടിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് അത്.



