സൊമാറ്റോയില്‍ ആര്യയുടെ ഓര്‍ഡര്‍ വരരുത്! പ്രാര്‍ത്ഥനയോടെ യദു പുതിയ ജോലിക്ക്; ഒരു മുടുവന്‍മുകള്‍ അതിജീവനക്കഥ

മുടവന്‍മുകളില്‍ അവര്‍ മുഖാമുഖം കാണുമോ? ആര്യയ്ക്ക് മേയര്‍ പണി പോയി; യദുവിന് ഡ്രൈവര്‍ പണിയും. എന്ന് പട്ടിണി മാറ്റാന്‍ ഭക്ഷണപ്പൊതിയുമായി യദു വീണ്ടുമൊരു ജോലിയുമായി എത്തുകയാണ്. അധികാരത്തിന്റെ ഹുങ്കില്‍ നടുറോഡില്‍ ഒരു സാധാരണ ഡ്രൈവറെ വിചാരണ ചെയ്ത മേയര്‍ ആര്യ രാജേന്ദ്രനും, ഇന്ന് വിശപ്പടക്കാന്‍ അതേ മേയറുടെ വീട്ടുപടിക്കല്‍ ഭക്ഷണപ്പൊതിയുമായി എത്തുന്ന യദുവും!

തിരുവനന്തപുരം നഗരം സാക്ഷ്യം വഹിക്കുന്നത് വിധി വൈപരീത്യത്തിന്റെ കരളലിയിക്കുന്ന കാഴ്ചയ്ക്കാണ്. ആര്യ രാജേന്ദ്രന് മേയര്‍ കസേര നഷ്ടമായതോടെ പഴയ തിരക്കുകളില്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാനും സാധ്യത കുറവ്. ഇതോടെ ഭര്‍ത്താവ് സച്ചിന്‍ ദേവിന്റെ തട്ടകമായ കോഴിക്കോട്ടേക്ക് പ്രവര്‍ത്തനം മാറ്റാന്‍ ആര്യ ശ്രമിച്ചെങ്കിലും ‘തിരുവനന്തപുരത്തെ മകള്‍’ അവിടെ വേണ്ടെന്ന് പറഞ്ഞ് സിപിഎം നേതൃത്വം കൈമലര്‍ത്തിയതായാണ് വിവരം.

ആര്യയുമായുള്ള ആ ഒരൊറ്റ വാക്കേറ്റം യദുവിന്റെ ജീവിതം കട്ടപ്പുറത്താക്കി. കെഎസ്ആര്‍ടിസിയിലെ ജോലി പോയി. കുടുംബം നോക്കാന്‍ സ്വകാര്യ ബസില്‍ കയറിയെങ്കിലും മോട്ടോര്‍ വാഹന വകുപ്പിനെ വിട്ട് ‘പണി’ കൊടുപ്പിച്ചു. ഒടുവില്‍ പട്ടിണിയായതോടെയാണ് യദു സൊമാറ്റോ ഡെലിവറി ബോയ് ആയി മാറിയത്. വിരോധാഭാസമെന്നു പറയട്ടെ, ഇന്ന് യദു ഭക്ഷണപ്പൊതികളുമായി പാായുന്നത് മുന്‍ മേയറുടെ വീട് ഉള്‍പ്പെടുന്ന മുടവന്‍മുകള്‍ ഭാഗത്താണ്.

‘ആ മുഖം അബദ്ധത്തില്‍ പോലും കാണരുതേ’ എന്നാണ് ഓരോ തവണ മുടവന്‍മുകളിലൂടെ പോകുമ്പോഴും യദുവിന്റെ പ്രാര്‍ത്ഥന. കണ്ടാല്‍ ഇനിയൊരു കള്ളക്കേസ് കൂടി വരുമോ എന്ന ഭീതി ആ മനസ്സിലുണ്ട്. കേസുകള്‍ എങ്ങുമെത്താത്തതിനാല്‍ കെഎസ്ആര്‍ടിസിയില്‍ തിരികെ കയറാനും യദുവിന് പറ്റുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ യദുവിനെ മേയറുടെ ഡ്രൈവറാക്കുമെന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നെങ്കിലും അതൊന്നും പ്രായോഗികമായില്ല.

ഭരണകൂട ശക്തിക്ക് മുന്നില്‍ തകര്‍ന്നുപോയ ഒരു സാധാരണക്കാരന്റെ പോരാട്ടം ഇന്നും തുടരുകയാണ്. സൊമാറ്റയ്‌ക്കൊപ്പം നടന്ന് നല്ലൊരു ജീവിതം നേടാനാണ് ഈ യുവാവിന്റെ ലക്ഷ്യം.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top