ന്യൂഡല്‍ഹി: കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലൊന്നില്‍ ഒരു പത്രാധിപര്‍ നടത്തിയെന്ന് പറയപ്പെടുന്ന ഹീനമായ നീക്കങ്ങളും, സഹപ്രവര്‍ത്തകര്‍ അതിനെതിരെ ഉയര്‍ത്തിയ ധീരമായ പ്രതിരോധവും മാധ്യമലോകത്ത് ചര്‍ച്ചയാകുന്നു. വ്യക്തിപരമായ പകതീര്‍ക്കാന്‍ ഒരു ജീവനക്കാരനെ ചതിക്കുഴിയില്‍ വീഴ്ത്താന്‍ നടത്തിയ ശ്രമം, സഹപ്രവര്‍ത്തകരുടെ ഐക്യത്തിന് മുന്നില്‍ പാളിപ്പോയതാണ് സംഭവത്തിന് ആധാരം.
മധ്യകേരളത്തിലെ ഒരു യൂണിറ്റില്‍ ജോലി ചെയ്യുന്ന ഡെസ്ക് ചീഫ് , പത്രാധിപര്‍ക്ക് മുന്‍പേ കണ്ണിലെ കരടാണ്. അവധി ദിവസമായിരുന്നിട്ടും, സ്ഥാപനത്തോടുള്ള കൂറ് മൂലം ജോലിക്കെത്തിയ ഡെസ്ക് ചീഫിനെ കാത്തിരുന്നത് പത്രാധിപരുടെ ആസൂത്രിതമായ ചതിയായിരുന്നു. ദൂരസ്ഥലത്തുനിന്ന് അതിവേഗം യൂണിറ്റിലെത്തിയ പത്രാധിപര്‍, ഡെസ്ക് ചീഫ് മദ്യപിച്ചിട്ടുണ്ടെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചു. വാട്സാപ്പ് കോളിലൂടെ മാനേജ്മെന്റിലെ ഉന്നതരുമായി കൂടിയാലോചിച്ച്, സെക്യൂരിറ്റി ഓഫീസറെ ഉപയോഗിച്ച് ഇദ്ദേഹത്തെ രക്തപരിശോധനയ്ക്ക് വിധേയനാക്കാന്‍ നിര്‍ബന്ധിച്ചു. പോലീസിന് മാത്രമുള്ള അധികാരം ഉപയോഗിക്കാന്‍ ശ്രമിച്ച മണ്ടന്മാര്. കേരളത്തെ നന്നാക്കാന്‍ വേണ്ടി പത്രം നടത്തുന്നുവെന്നവരാണ് ഈ നിയമ ലംഘനം നടത്തിയത്.
മധ്യ കേരളത്തിലെ ഒരു ജില്ലയില്‍ ജോലി നോക്കുന്ന ഡെസ്ക് ചീഫിനെ പത്രാധിപര്‍ക്ക് ഇഷ്ടമില്ല. ഓഫായ ദിവസം പെട്ടെന്ന് ഡെസ്കില്‍ ആളില്ലെന്ന് പറഞ്ഞ് ഈ ഡെസ്ക് ചീഫിനെ വിളിച്ചു വരുത്തുന്നു. ഓഫാണെന്ന് കരുതി വീട്ടിലിരുന്ന ഡെസ്ക് ചീഫ് സ്ഥാപനത്തോടുള്ള ആത്മാര്‍ത്ഥതയില്‍ ജോലിക്കെത്തുന്നു. അപ്പോഴേക്കും പത്രാധിപര്‍ അവിടെ പ്രത്യക്ഷപ്പെട്ടു. രണ്ടു ജില്ലകള്‍ക്ക് അപ്പുറത്തു നിന്നായിരുന്നു വരവ്. ഡെസ്ക് ചീഫ് മദ്യപിച്ചിട്ടുണ്ടെന്ന് പത്രാധിപര്‍ പ്രഖ്യാപിക്കുന്നു. ഈ യൂണിറ്റിലെ സെക്യൂരിറ്റ് ഓഫീസറോട് ഡെസ്ക് ചീഫിനെ രക്തപരിശോധനയ്ക്ക് വിധേയനാക്കാന്‍ ആവശ്യപ്പെടുന്നു. ഇതിന് മുമ്പ് വാട്സാപ്പ് കോളില്‍ മാനേജ്മെന്റിലെ ചുമതലക്കാരനെ വിളിച്ച് ഡെസ്ക് ചീഫ് മദ്യപിച്ചുവെന്ന് പറയുന്നുണ്ട്. വാട്സാപ്പില്‍ ആ ‘മണ്ടനാണ്’ രക്തപരിശോധനാ ബുദ്ധി പറയുന്നത്. ഉടന്‍ തന്നെ സെക്യൂരിറ്റി ഓഫീസര്‍ ഡെസ്ക് ചീഫിനേയും കൊണ്ട് നാല് ആശുപത്രിയിലേക്ക് പോയി.
സെക്യൂരിറ്റി ഓഫീസറെ കൂട്ടി നാല് ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും, പോലീസിന്റെ ആവശ്യപ്രകാരമല്ലാതെ മദ്യപിച്ചോ എന്ന് അറിയാനുള്ള രക്തപരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. പത്രമുതലാളിയുടെ പേര് പറഞ്ഞും ഉദ്യോഗസ്ഥരെ വിരട്ടിയും അധികാരം പ്രയോഗിക്കാന്‍ ശ്രമിച്ചെങ്കിലും, ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. മദ്യപിച്ചോ എന്ന രക്തപരിശോധന നടത്തണമെങ്കില്‍ പോലീസ് ആവശ്യപ്പെടണമെന്ന് ആശുപത്രികളെല്ലാം അറിയിച്ചു. പത്ര മുതലാളി പറഞ്ഞിട്ടാണെന്നും താന്‍ സെക്യൂരിറ്റി ഓഫീസറാണെന്നും അയാള്‍ ആക്രോശിച്ചെങ്കിലും ഫലം കണ്ടില്ല. അങ്ങനെ അവര്‍ നാണം കെട്ടു. ഇതോടെ ഇപ്പോള്‍ രക്തപരിശോധനാ റിപ്പോര്‍ട്ട് കിട്ടുമെന്ന് കരുതിയിരുന്ന പത്രാധിപര്‍ നിരാശനായി.
തുടര്‍ന്ന്, ഡെസ്ക് ചീഫ് മദ്യപിച്ചുവെന്ന് എഴുതി ഒപ്പിട്ടുനല്കാന് സഹപ്രവര്‍ത്തകരോട് പത്രാധിപര്‍ ആവശ്യപ്പെട്ടെങ്കിലും, അസാധാരണമായ ഐക്യദാര്‍ഢ്യമാണ് ജീവനക്കാര്‍ കാണിച്ചത്. ‘ആരെങ്കിലും മദ്യപിച്ചോ എന്ന് മണം നോക്കി പറയാന്‍ താനൊരു പട്ടിയല്ല’ എന്ന് ഒരു മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് തിരിച്ചടിച്ചതോടെ പത്രാധിപരുടെ തന്ത്രം പൊളിഞ്ഞു. യൂണിറ്റിലെ ന്യൂസ് എഡിറ്റര്‍ അടക്കമുള്ളവര്‍ പത്രാധിപരുടെ ഏകപക്ഷീയമായ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. അസാധാരണ പ്രതിരോധമാണ് ആ യൂണിറ്റിലെ ജീവന്ക്കാര് നടത്തിയത്.
നേരത്തെ മറ്റു ചില മാധ്യമപ്രവര്‍ത്തകരെയും സമാനമായ തന്ത്രങ്ങളിലൂടെ പുറത്താക്കിയ ചരിത്രം പത്രാധിപര്ക്കുണ്ടെന്നാണ് ആരോപണം. ഇത്തവണയും അതേ തിരക്കഥ മധ്യ കേരളത്തിലും ആവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജേര്‍ണലിസ്റ്റുകളുടെ ഐക്യം പത്രാധിപര്‍ക്ക് തിരിച്ചടിയായി. രക്തപരിശോധനാ റിപ്പോര്‍ട്ട് കിട്ടില്ലെന്ന് ഉറപ്പായതോടെ, ഡെസ്ക് ചീഫിനോട് രണ്ടാഴ്ച നിര്‍ബന്ധിത അവധിയില്‍ പോകാന്‍ പത്രാധിപര്‍ ഉത്തരവിട്ടു.
അവധിയിലായിരുന്ന ഒരു ജീവനക്കാരനെ അനാവശ്യമായി വിളിച്ച് വരുത്തി മദ്യപാനാരോപണം ഉന്നയിച്ച് ലീവില്‍ വിട്ടത് മലയാള മാധ്യമചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. സസ്പെന്ഷന് ഭീഷണി മുഴക്കിയാണ് പത്രാധിപര്‍ സ്ഥലം വിട്ടതെങ്കിലും, തങ്ങള്‍ക്കൊപ്പം നിന്ന സഹപ്രവര്‍ത്തകരെയും മാനേജ്മെന്റ് ലക്ഷ്യം വെക്കുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍. ഇത്തരം പത്രാധിപന്മാരുടെ ഏകാധിപത്യ പ്രവണതകളെ ചെറുക്കാന്‍ മാധ്യമപ്രവര്‍ത്തക യൂണിയനുകള്‍ പോലും മടിച്ചുനില്ക്കുന്നത് മാധ്യമലോകത്തെ ദുരന്തമായി മാറുകയാണ്.
തന്റെ പ്രധാന അനുയായിയെ ഉപയോഗിച്ച് ഓഫായിരുന്ന ഡെസ്ക് ചീഫിനെ ചതിയിലൂടെ വിളിച്ചു വരുത്തുകയായിരുന്നു പത്രാധിപര്‍. മുമ്പൊരാളെ തന്തയക്ക് വിളിച്ചത് വലിയ ഒച്ചപ്പാടായിരുന്നു. അതിന് ശേഷം രണ്ടു പേരെ ചതിയില്‍ കുടുക്കി രാജിവയ്പ്പിച്ചു. മറ്റൊരു മാധ്യമ പ്രവര്‍ത്തകനേയും പറഞ്ഞു വിട്ടു. ഇതേ തന്ത്രത്തിനാണ് മധ്യ കേരളത്തിലും പത്രാധിപര്‍ ശ്രമിച്ചത്. പക്ഷേ ജീവനക്കാരുടെ ഐക്യത്തില്‍ അത് ചീറ്റി പോയി. അപ്പോഴും ‘നായയെ’ പോലെ മണം പിടിച്ചു പിടിച്ച് ആ ഡെസ്ക് ചീഫ് മദ്യപിച്ചുവെന്ന് എഡിറ്റര്‍ പ്രഖ്യാപിച്ചു. ലീവില്‍ പോകാനും നിര്‍ദ്ദേശിച്ചു. അതായത് ഓഫ് ദിനം വീട്ടില്‍ വെറുതെയിരുന്ന ഡെസ്ക് ചീഫിനെ വിളിച്ചു വരുത്തി രണ്ടാഴ്ച ലീവെടുക്കാന്‍ നിര്‍ദ്ദേശിച്ച എഡിറ്റര്‍. മലയാള മാധ്യമ ചരിത്രത്തില്‍ തന്നെ ഇത് ആദ്യ സംഭവമാണ്.
ഏതായാലും പകയുള്ള ഡെസ്ക് ചീഫിനെ ‘മദ്യ’പാന ആരോപണത്തില്‍ കുടുക്കാന്‍ പത്രാധിപര്‍ വിളിച്ചു വരുത്താന്‍ കാരണമുണ്ടാക്കിയത് ആ സ്ഥാപനത്തിലെ സഹജീവനക്കാരെ എല്ലാം ഞെട്ടിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം ആ ഡെസ്ക് ചീഫിനെ സസ്പെന്റ് ചെയ്യുമെന്നും ഇനി പണിയെടുപ്പിക്കില്ലെന്നും വീമ്പു പറഞ്ഞാണ് പത്രാധിപര്‍ ജില്ല വിട്ടത്….. വാട്സാപ്പ് കോളില്‍ വിളിച്ചപ്പോള്‍ ആശുപത്രിയില്‍ കൊണ്ടു പോയി രക്തപരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ച മാനേജ്മെന്റ് മണ്ടനൊപ്പം ഇപ്പോള്‍ തല പുകച്ചിലിലാണ് ആ പത്രാധിപര്‍. ഡെ്സക്് ചീഫ് മദ്യപിച്ചു വന്നു എന്ന് എഴുതി കൊടുക്കാത്ത ആരേയും വെറുതെ വിടില്ലെന്നാണ് സൂചന…. ഇത്തരം ചതിയന്മാരായ പത്രാധിപന്മാരെ ചെറുക്കാന്‍ കേരളത്തിലെ പത്രപ്രവര്‍ത്തക സംഘടനകള്‍ക്കും കഴിയുന്നില്ല.



