അന്ന് പിണറായി രക്ഷകനായി, ഇന്ന് ലാൽ ഇരുവറായി! മുഖ്യമന്ത്രിയെ മോഹൻലാൽ അഭിമുഖം ചെയ്തതിന് പിന്നിലെ രഹസ്യം

ന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ മോഹന്‍ലാല്‍ അഭിമുഖം ചെയ്തു? അതും ഈ തിരഞ്ഞെടുപ്പ് കാലത്ത്. ഇതിന് പിന്നില്‍ പി ആര്‍ ബുദ്ധിയാണെന്നാണ് ആരോപണം. എന്നാല്‍ തങ്ങള്‍ക്ക് പി ആര്‍ ഒന്നുമില്ലെന്ന് സിപിഎമ്മും പറയുന്നു. മുഖ്യമന്ത്രിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ നയാ പൈസ പോലും മോഹന്‍ലാല്‍ വാങ്ങിയിട്ടില്ല. വ്യക്തിബന്ധത്തിന്റെ പേരിലാണ് ലാലിന്റെ അഭിമുഖം എടുക്കല്‍. മുമ്പ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയേയും മോഹന്‍ലാല്‍ അഭിമുഖം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിമാരെ വ്യക്തിപരമായി അഭിമുഖം നടത്തുന്നതില്‍ തെറ്റില്ലെന്നാണ് ലാലിനോട് ബന്ധപ്പെട്ടവര്‍ പറയുന്നത്.

ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പോലും ഇതിന് ഇടനിലക്കാരനായില്ല. മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. പറ്റില്ലെന്ന് പറയാന്‍ മോഹന്‍ലാലിനും ആയില്ല. വലിയൊരു സഹായം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും മുമ്പ് മോഹന്‍ലാലിന് കിട്ടിയിട്ടുണ്ട്. ഇരു ചെവി അറിയാതെ ഒരു വിവാദം എങ്ങും എത്തായത് പോയത് ലാലിന് വലിയൊരു ആശ്വാസമായിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായിയുടെ ജീവിതം വരച്ചു കാട്ടാന്‍ ‘ഇരുവറാകാന്‍’ വീണ്ടും മോഹന്‍ലാല്‍ എത്തിയത്.

മലയാള സിനിമാ വ്യവസായം തന്നെ തകര്‍ന്നു പോകുമായിരുന്ന ഒരു നീക്കത്തില്‍ നിന്നാണ് പുഷ്പം പോലെ മുഖ്യമന്ത്രി എല്ലാവരേയും കൈപിടിച്ചുയര്‍ത്തിയത്. അന്ന് താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു മോഹന്‍ലാല്‍. അങ്ങനെ ആപത്തു കാലത്ത് സഹായിച്ച പിണറായിയെ തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചു നില്‍ക്കാന്‍ എന്തും ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യറായിരുന്നു. പഴയ സഹായത്തിനുള്ള നന്ദിയാണ് ഈ അഭിമുഖം. തിരഞ്ഞെടുപ്പ് ചൂടില്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച ഒന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും തമ്മിലുള്ള ‘കണ്ടും മിണ്ടിയും ഇരുവര്‍’ എന്ന അഭിമുഖം.

പഴയ സഹായത്തിന് നന്ദി സൂചകമായി ഈ തിരഞ്ഞെടുപ്പ് കാലത്ത് പിണറായിക്ക് പിന്തുണയുമായി ലാല്‍ എത്തുമ്പോള്‍ അത് രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. 2024-ലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ അടിയുലഞ്ഞ മലയാള സിനിമയെ വിജയ വഴിയിലേക്ക് തിരികെ കൊണ്ടു വന്നത് മോഹന്‍ലാലിന്റെ സമചിത്തതയോടുള്ള ഇടപെടലുകളായിരുന്നു. അന്ന് ഇരകള്‍ക്കൊപ്പം പരസ്യമായി നിന്ന മുഖ്യമന്ത്രിയാണ് പിണറായി. അതു പോലും മനസ്സില്‍ വയ്ക്കാതെയാണ് തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ‘ഇരുവരാകാന്‍’ ലാല്‍ തയ്യാറായത്.

‘എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം’ എന്ന ലാലിന്റെ ഡയലോഗും മുഖ്യമന്ത്രിയുടെ പൊട്ടിച്ചിരിയും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top