എല്ലാത്തിനും കുഞ്ഞാലിക്കുട്ടിയും വിളിക്കുന്നത് കെസിയെ; ഇനി കെസി യുഗമോ?

വൈകുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് പരിഹാരം കാണാന്‍ കുഞ്ഞാലിക്കുട്ടിയും, പി.ജെ.ജോസഫും,ഷിബുബേബിജോണും ഘടകകക്ഷി നേതാക്കളും വിളിക്കുന്നത് കെ.സിയെ,സമുദായ നേതാക്കന്മാര്‍ക്കിടയിലെ കോണ്‍ഗ്രസിലെ പാലവും ഹൈക്കമാന്റ് പ്രതിനിധി,ഉമ്മന്‍ചാണ്ടിക്ക് ശേഷം ആളും,അര്‍ഥവും,സോഷ്യല്‍ എന്‍ജിനിയറിങ്ങുമായി മുന്നില്‍ നിന്ന് നയിച്ച് കെ.സി.വേണുഗോപാല്‍. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള നേതാക്കളുടെ കൂടിച്ചേരലും,പരസ്യപ്രസ്താവനയും,പോസ്റ്റര്‍യുദ്ധവും ഇക്കുറി കോണ്‍ഗ്രസിലില്ല.

എല്ലാത്തിലും ഹൈക്കമാന്റ് മേല്‍നോട്ടം ഉണ്ട്.ഉഭയകക്ഷി ചര്‍ച്ചകളില്‍ പരിഹാരമാകാത്തതിന് പരിഹാരം തേടി കുഞ്ഞാലിക്കുട്ടിമുതല്‍ അനൂപ് ജേക്കബ് വരെ കെ.സിയെവിളിക്കുന്നു.വിവിധ സമുദായനേതാക്കളും ഇടപെടലുമായി സംസാരിക്കുന്നതും സംഘടനാ ജനറല്‍ സെക്രട്ടറി തന്നെയാണ്. ശിവഗിരി മഠത്തിന്റെ സഹകരണത്തോടെ മഹാത്മാഗാന്ധിബശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ നിര്‍ദ്ദേശിച്ചതും കെ.സി. മാര്‍ച്ച് 6 ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് രാഹുല്‍ ഗാന്ധിയാണ്.

മത്സരിക്കാനാഗ്രഹിച്ചു നില്‍ക്കുന്ന മുല്ലപ്പള്ളി,കെ.സുധാരകരന്‍,അടൂര്‍ പ്രകാശ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും മനസ് തുറക്കുന്നത് കെ.സിയോടാണ്.ഉമ്മന്‍ചാണ്ടിക്കുശേഷം എല്ലാവരും അംഗീകരിക്കുന്ന നേതാവാണ് കെ.സി.വേണുഗോപാല്‍. എടുത്തുചാടി അഭിപ്രായം പറയുന്ന ശൈലിയല്ല കെ.സിക്ക്.രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനെന്നതും ഈ സ്വീകാര്യതക്ക് പ്രധാന ഘടകമാണ്.പതിവില്‍ നിന്നും വ്യത്യസ്തമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കാര്യമായി തന്നെ കൈകാര്യം ചെയ്യണമെന്നുള്ള നിര്‍ദേശം നല്‍കിയതും ,വോട്ടു ചേര്‍ക്കുന്നതിന് പ്രത്യേക ടാസ്‌ക് ആക്കി മാറ്റിയതും കെ.സിയാണ്.

നിലവിലെ സ്ഥാനാര്‍ഥി രീതി പൊളിച്ചെഴുതി സര്‍വേയുടെ അടിസ്ഥാനത്തില്‍ മാത്രം സീറ്റ് എന്നുള്ളതും കെ.സിയുടെ നിര്‍ദേശമായിരുന്നു.കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്കായി രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ മാറിക്കഴിഞ്ഞു. കേരളത്തില്‍ ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ഉറപ്പാണ്. സമീപ കാല സര്‍വ്വേകളും പറയുന്നത് അതാണ്. ഈ സാഹചര്യത്തില്‍ കേരളം കെസിയെന്ന കെസി വേണുഗോപാല്‍ ഭരിക്കാന്‍ സാധ്യത ഏറെയാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top