മണിയന്‍പിള്ള ചതിയന്‍! ധിം തരികിട തോം! ഹലോ മൈഡിയര്‍ റോങ് നമ്പര്‍! പോലീസിനെ വഞ്ചിച്ച രാജു

ലോ മൈഡിയര്‍ റോങ് നമ്പറും ധിംതരികിട തോമും… മണിയന്‍ പിള്ള രാജുവിന്റെ രണ്ടു ചിത്രങ്ങള്‍…. ബോംയിംഗ് ബോയിംഗിലെ ഡ്രൈവര്‍ കഥപാത്രവും അസാധാരണം…. ഈ സിനിമകളെ വെല്ലും പ്രകടനമായിരുന്നു മണിയന്‍ പിള്ള രാജുവിന്റേത്. പോലീസിന് വേണമെങ്കില്‍ രാജുവിനെ അപകട ദിവസം രാത്രി തന്നെ പിടിക്കാമായിരുന്നു. പക്ഷേ അവരത് ചെയ്തില്ല.. ഒരു ഉന്നത ഇടപെടലായിരുന്നു അതിന് കാരണം. എന്നാല്‍ എല്ലാം രാത്രി തന്നെ പോലീസിനെ അറിയിച്ചുവെന്ന് രാജു മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളം പറഞ്ഞു. ഇതോടെ അന്വേഷണം പോലീസിനെതിരെയായി. ഇപ്പോള്‍ പോലീസും ചതി മനസ്സിലാക്കുന്നു. അന്ന് രാത്രി മണിയന്‍പിള്ളയെ പിടിക്കാത്തിന്റെ ദോഷവശം.

നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നടന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ പുറത്തുകൊണ്ടുവരികയാണ് പോലീസ്. അപകടം നടന്നതിന് പിന്നാലെ പോലീസിനെയോ ആംബുലന്‍സിനെയോ വിളിക്കുന്നതിന് പകരം നടന്‍ തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായാണ് കണ്ടെത്തല്‍. രാത്രി 10.30-ഓടെ ഫോണ്‍ ഓഫ് ചെയ്ത മണിയന്‍പിള്ള രാജു പിറ്റേദിവസം രാവിലെ 5.30-നാണ് ഫോണ്‍ ഓണ്‍ ചെയ്തതെന്ന് പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. ഇതും ക്രിമിനല്‍ ബുദ്ധിയുള്ള ഒരാളുടെ ചതിയാണ് എന്ന് വേണം കരുതാന്‍. ഈ ഏഴ് മണിക്കൂര്‍ നേരത്തെ ‘അജ്ഞാതവാസം’ കേസിലെ ഗൂഢാലോചനയിലേക്കോ തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിലേക്കോ ആണോ വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പക്ഷേ രക്തപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തുക അസാധ്യമാണ്. അതുകൊണ്ട് തന്നെ ഈ വാഹനാപകടത്തില്‍ രാജുവിനെ ഒന്നും ചെയ്യാന്‍ ഇനി പോലീസിന് കഴിയില്ല. അതിനിടെ പോലീസ് ഭാഗത്ത് വീഴ്ചയില്ലെന്നാണ് ഡിസിപിയുടെ അന്വേഷണ നിഗമനം.

അപകടത്തിന് തൊട്ടുപിന്നാലെ മണിയന്‍പിള്ള രാജു തന്റെ ഫോണില്‍ നിന്നും ഭാര്യയെയും മകനെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഓടിക്കൂടുകയും യുവാക്കള്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയും ചെയ്ത ആ നിര്‍ണ്ണായക നിമിഷങ്ങളില്‍ പോലീസിനെ വിവരം അറിയിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഈ കോളുകള്‍ക്ക് ശേഷമാണ് തന്ത്രപരമായി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്. യുവാക്കളുടെ പരിക്ക് ഗുരുതരമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഫോണ്‍ ഓഫ് ചെയ്തത് പോലീസിന് ലഭിക്കേണ്ട കൃത്യമായ വിവരങ്ങള്‍ തടസ്സപ്പെടുത്താനാണെന്ന് വ്യക്തം. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു സിനിമാക്കഥയെ വെല്ലുന്ന അപകടം നടന്നത്. നടന്റെ കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരായ യുവാക്കള്‍ റോഡിലേക്ക് തെറിച്ചുവീണു. ഇവര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടം നടന്ന ഉടനെ കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പകരം ഫോണ്‍ ഓഫാക്കി മാറിനിന്ന നടന്റെ നടപടി നിയമവൃത്തങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. അപകടമുണ്ടായത് രാജുവിന്റെ കുഴപ്പം കൊണ്ടല്ല.

എന്നിട്ടും വണ്ടി നിര്‍്ത്താതെ പോയി. അതിന് പിന്നില്‍ രാജുവിന്റെ ഉള്ളില്‍ മറ്റെന്തോ ഉണ്ടെന്ന സംശയം ശക്തമാണ്. മദ്യപിച്ചിരുന്നോ എന്ന് ഇനി കണ്ടെത്താന്‍ കഴയില്ല. കാരണം അപകടം നടന്ന് 12 മണിക്കൂര്‍ കഴിഞ്ഞാണ് രാജുവിന്റെ രക്തം പരിശോധനയ്ക്ക് എടുത്തത്. ഇതോടെയാണ് ഫോണ്‍ സ്വിച്ച് ഓഫ് അടക്കം വിവാദമാകുന്നത്. നടന്റെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് സ്വിച്ച് ഓഫ് ചെയ്ത സമയം പോലീസ് സ്ഥിരീകരിച്ചത്. അപകടസമയത്ത് നടന്‍ മദ്യപിച്ചിരുന്നോ അതോ മറ്റാരെങ്കിലും ആയിരുന്നോ വാഹനം ഓടിച്ചിരുന്നത് എന്ന കാര്യത്തിലും പോലീസ് വ്യക്തത തേടുന്നുണ്ട്. വരും ദിവസങ്ങളില്‍ നടനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും. പക്ഷേ മദ്യപാന തെളിയിക്കാന്‍ കഴിയാത്തതു കൊണ്ടു തന്നെ മണിയന്‍പിള്ളയെ ആര്‍ക്കും ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top