റോയിയെ ചതിച്ചത് മോഹന്‍ലാല്‍ അല്ല; അത്യാഡംബര മോഹം വിനയായി; കോണ്‍ഫിഡന്റ് മുതലാളിയുടെ ആത്മഹത്യാ കാരണം പുറത്ത്

കൊച്ചി: കോണ്‍ഫിഡന്റ് റോയിയുടെ ആത്മഹത്യയ്ക്ക് കാരണം ഒരു നടനാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിക്ഷേപിച്ച പണം തിരികെ ചോദിച്ച ഉറ്റ സുഹൃത്തായ നടനും സമ്മര്‍ദ്ദമുണ്ടാക്കിയെന്നായിരുന്നു ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത വന്നത്. എന്നാല്‍ ഈ നടന്‍ മോഹന്‍ലാല്‍ അല്ലെന്ന് സ്ഥിരീകരണം ഉണ്ടാവുകയാണ്. നിരവധി സിനിമാക്കാര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ നിക്ഷേപിച്ചിരുന്നു. അവരില്‍ നടന്മാരും ഉണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ ഭാഗത്ത് നിന്നും ഒരു സമ്മര്‍ദ്ദവും റോയിയ്ക്കുണ്ടായിട്ടില്ല. കോണ്‍ഫിഡന്റില്‍ മോഹന്‍ലാല്‍ പണവും മുടക്കിയതിന് തെളിവുകളോ രേഖകളോ ഇല്ല. ലാലിന്റെ അടുത്ത സുഹൃത്തായിരുന്നു കോണ്‍ഫിഡന്റ് റോയി. കുടുംബവുമായി നല്ല ബന്ധത്തിലും. റോയിയുടെ വിടവാങ്ങലിന് ശേഷം കുടുംബത്തിന് ആശ്വാസമേകി ഒപ്പം നില്‍ക്കുന്നവരില്‍ പ്രധാനിയും ലാലാണ്.

ദക്ഷിണേന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് ഭീമന്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങുകയാണ്. ആഡംബര ജീവിതം അത്രമേല്‍ ആസ്വദിച്ചിരുന്ന റോയി, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിശോധനയെത്തുടര്‍ന്ന് തന്റെ സാമ്പത്തിക സ്രോതസ്സുകള്‍ അടയുന്നുവെന്നും രാജകീയ ജീവിതത്തിന് തടസ്സം നേരിടുന്നുവെന്നും തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് സ്വയം മരണത്തിലേക്ക് നടന്നുകയറിയതെന്നാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍. യഥാര്‍ത്ഥത്തില്‍ ബിസിനസ് തകര്‍ച്ചയേക്കാള്‍ ഉപരി, തന്റെ ആഡംബര ജീവിതം തടസ്സപ്പെടുമെന്ന ഭീതിയാണ് റോയിയെ മരണത്തിലേക്ക് നയിച്ചത്. നൂറുകണക്കിന് കോടികള്‍ വിലമതിക്കുന്ന കാറുകളും പഞ്ചനക്ഷത്ര റിസോര്‍ട്ടിലെ രാജകീയ ജീവിതവും അദ്ദേഹത്തിന്റെ ബിസിനസ് ബ്രാന്‍ഡിംഗിന്റെ ഭാഗമായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പിടിമുറുക്കിയതോടെ പണമൊഴുക്ക് നിലയ്ക്കുകയും അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടുകയും ചെയ്തു. താന്‍ പടുത്തുയര്‍ത്തിയ ഈ ‘ആഡംബര രാജ്യം’ തകരുമെന്ന തിരിച്ചറിവ് അദ്ദേഹത്തിന് താങ്ങാനായില്ല.

അന്ത്യനിമിഷങ്ങള്‍ മരണത്തിന് ഒരാഴ്ച മുമ്പ് തന്നെ റോയി തീരുമാനങ്ങള്‍ ഉറപ്പിച്ചിരുന്നു. ഒരാഴ്ചയോളം അദ്ദേഹം ഉറങ്ങിയിരുന്നില്ലെന്നും കടുത്ത വിഷാദത്തിലായിരുന്നുവെന്നുമാണ് വിവരം. തന്റെ ജീവിതകഥയും മരണകാരണങ്ങളും വിശദീകരിക്കുന്ന കുറിപ്പുകള്‍ എഴുതിത്തീര്‍ത്ത ശേഷം, സഹോദരനെയും കമ്പനി എം.ഡിയെയും വിളിച്ചുവരുത്തി. അവര്‍ പുറത്തുപോയ തക്കത്തിന് വെടിയുതിര്‍ത്ത് അദ്ദേഹം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. മകള്‍ക്കായുള്ള അവസാന മോഹം സിനിമകളില്‍ നിന്ന് വലിയ സാമ്പത്തിക നഷ്ടം നേരിട്ടിട്ടും മകളോടുള്ള സ്നേഹം നിമിത്തമാണ് വി.കെ. പ്രകാശിന്റെ ചിത്രം റോയി നിര്‍മ്മിച്ചത്. മകളെ ഒരു സിനിമാ താരമായി അരങ്ങേറ്റം കുറിക്കാനുള്ള എല്ലാ ഒരുക്കങ്ങളും അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. ഈ സിനിമയുടെ ചിത്രീകരണവും പൂര്‍ത്തിയായിട്ടുണ്ട്. റോയിയുടെ മരണം വ്യക്തിപരമായ കാരണങ്ങളാല്‍ സംഭവിച്ചതാണെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായി മുന്നോട്ട് പോകുമെന്നും കമ്പനി എം.ഡി സി.എ. ജോസഫ് അറിയിച്ചു. 24,000 കുടുംബങ്ങള്‍ക്ക് വീട് നല്‍കിയ സ്ഥാപനത്തിന് സാമ്പത്തിക ഭദ്രതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രാന്‍ഡിംഗിനായി തീര്‍ത്ത ആഡംബര സാമ്രാജ്യം റോയിക്ക് ആഡംബരം വെറുമൊരു ഭ്രമമായിരുന്നില്ല, മറിച്ച് ഒരു കൃത്യമായ ബിസിനസ് തന്ത്രമായിരുന്നു. ബാംഗ്ലൂരിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടിലെ റോയല്‍ സ്യൂട്ടിലെ 15 വര്‍ഷത്തെ താമസം, ദുബായിലെ ഗാരേജിലെ 12 റോള്‍സ് റോയിസുകള്‍ ഉള്‍പ്പെടെയുള്ള 150 കോടിയുടെ വാഹനശേഖരം എന്നിവയെല്ലാം നിക്ഷേപകരില്‍ വിശ്വാസം വളര്‍ത്താനുള്ള ‘ബ്രാന്‍ഡിംഗ്’ രീതിയായിരുന്നു. താന്‍ സാമ്പത്തികമായി അത്രമേല്‍ സുരക്ഷിതനാണെന്ന തോന്നല്‍ മറ്റുള്ളവരില്‍ ഉണ്ടാക്കാന്‍ ഈ ജീവിതശൈലിയിലൂടെ അദ്ദേഹത്തിന് സാധിച്ചു. അംഗരക്ഷകരും പാചകക്കാരും അകമ്പടി സേവിക്കുന്ന രാജകീയ അന്തരീക്ഷത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.

പ്രതിസന്ധിയായ അന്വേഷണങ്ങള്‍ കഴിഞ്ഞ ആറുമാസമായി ആദായനികുതി വകുപ്പും ഇ.ഡിയും റോയിയുടെ ബിസിനസ് ഇടപാടുകളില്‍ കണ്ണ് വെച്ചിരുന്നു. ബാങ്ക് വായ്പകളില്ലാതെ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച് നടത്തിയ ബിസിനസ് രീതി അന്വേഷണം വന്നതോടെ പതറി. പണമൊഴുക്ക് തടസ്സപ്പെടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടുകയും ചെയ്തു. പിഴയടച്ച് പ്രശ്നം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, ഭാവിയില്‍ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിലെ സാമ്പത്തിക ലഭ്യതയും ദുബായിലെ കേസുകളും അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തി.

മകള്‍ക്കായുള്ള അവസാന മോഹവും സിനിമയും സിനിമകള്‍ നിര്‍മ്മിച്ച് വലിയ സാമ്പത്തിക നഷ്ടം നേരിട്ടിട്ടും പ്രശസ്ത സംവിധായകന്‍ വി.കെ. പ്രകാശിന്റെ ചിത്രം റോയി ഏറ്റെടുത്തത് തന്റെ മകള്‍ക്ക് വേണ്ടിയായിരുന്നു. മകളെ ഒരു സിനിമാ താരമായി അരങ്ങേറ്റം കുറിക്കണമെന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ പോലുള്ള വേദികളില്‍ മകളെ എത്തിച്ചതും ഇതിന്റെ ഭാഗമായിരുന്നു. ‘ജീവിക്കുന്നുണ്ടെങ്കില്‍ അത് രാജാവിനെപ്പോലെയായിരിക്കണം’ എന്ന വാശിയായിരുന്നു റോയിയുടെ പ്രത്യേകത. ആരുടെ മുന്നിലും തോറ്റു കൊടുക്കാനോ തലകുനിക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. മറ്റുള്ളവരെ പറ്റിച്ച് മുങ്ങുന്ന പ്രകൃതക്കാരനുമായിരുന്നില്ല. 24,000 കുടുംബങ്ങള്‍ക്ക് വീട് നല്‍കിയിട്ടും ഒരാള്‍ക്ക് പോലും പരാതിക്ക് ഇടനല്‍കാത്ത വ്യക്തിത്വം. എന്നാല്‍ ആഡംബര സാമ്രാജ്യം തകരുമെന്ന തിരിച്ചറിവ് അദ്ദേഹത്തെ കടുത്ത വിഷാദത്തിലാക്കി. മരണത്തിന് മുന്‍പുള്ള ഒരാഴ്ച അദ്ദേഹം ഉറങ്ങിയിരുന്നില്ല.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top