കൊച്ചി പഴയ കൊച്ചിയല്ല ബിലാലേ…! ഹര്‍ത്താലിനെ അറബിക്കടലിന്റെ റാണി തോല്‍പ്പിച്ച കഥ

കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്കിലും കൊച്ചി നഗരം പൂര്‍ണ്ണമായും നിശ്ചലമായില്ല. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാല്‍ നഗരം ഒരു ‘അവധി മൂഡിലാ’ണെന്ന് തോന്നിക്കുമെങ്കിലും, റോഡുകളില്‍ സ്വകാര്യ വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പണിമുടക്ക് നഗരജീവിതത്തെ സാരമായി ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന കാഴ്ചകളാണ് കൊച്ചിയില്‍ ഉടനീളം. ദേശീയ പണിമുടക്കാണ് ഇത്. എന്നാല്‍ ഇന്ത്യയില്‍ മറ്റ് സംസ്ഥാനമെല്ലാം തുറന്നു പ്രവര്‍ത്തിക്കുന്ന അവസ്ഥ. എന്നാല്‍ കേരളത്തിലെ 13 ജില്ലകളും നിശ്ചലമായി. കൊച്ചി മാത്രമാണ് അതില്‍ അപവാദമാകുന്നത്.

മെട്രോയും ഐടിയും സജീവം കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും തടസ്സങ്ങളില്ലാതെ സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായി. മെട്രോയുടെ എയര്‍പോര്‍ട്ട് ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഐടി ജീവനക്കാരും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇന്ന് ജോലിക്ക് ഹാജരായിട്ടുണ്ട്. ഊബര്‍ ഉള്‍പ്പെടെയുള്ള ടാക്സികള്‍ ലഭ്യമായതും നഗരത്തിന്റെ ചലനവേഗത കുറച്ചില്ല. തുറന്ന് ഹോട്ടലുകളും കടകളും മരുന്ന് കടകള്‍ക്ക് പുറമെ നഗരത്തിലെ ഒട്ടുമിക്ക ചായക്കടകളും ഹോട്ടലുകളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണ ഹര്‍ത്താല്‍ ദിനങ്ങളില്‍ അനുഭവപ്പെടാറുള്ള ഒറ്റപ്പെടല്‍ ഇത്തവണ കൊച്ചിയില്‍ പ്രകടമല്ല. അങ്ങനെ ഹര്‍ത്താലിനെ കൊച്ചി തോല്‍പ്പിക്കുകയാണ്….

പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന പണിമുടക്ക് വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെയാണ് നീണ്ടുനില്‍ക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ നടത്തുന്ന ഈ പണിമുടക്കിന് കേരളത്തിലെ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കൊച്ചിയിലെ ജനജീവിതം സ്വയം സജ്ജമായി മുന്നോട്ട് പോയി. ഇത് ഹര്‍ത്താലുകാരെ അത്ഭുതപ്പെടുത്തുന്നു. ഈ മാതൃക കേരളത്തിലെ മറ്റിടങ്ങളും ഏറ്റെടുത്താല്‍ അടച്ചുപൂട്ടലെന്ന സമരാഭാസം ലോകത്ത് തന്നെ ഇല്ലാതെയാകും. കേരളത്തില്‍ മാത്രമാണ് ഈ അത്ഭുത പ്രതിഭാസം ഉള്ളത്. അങ്ങനെ കൊച്ചി പഴയ കൊച്ചിയല്ലാതെ മാറുകയാണ്…. ഈ വേദന ഹര്‍ത്താലുകാരുടെ മുഖത്തും പ്രകടം.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top