കേരള രാഷ്ട്രീയത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഭൂകമ്പം സംഭവിക്കാന്‍ പോകുകയാണോ? കോണ്‍ഗ്രസിന്റെ ‘വിശ്വപൗരനെ’ ചുവപ്പണിയിക്കാന്‍ എകെജി സെന്ററില്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ടോ? അതെ, ശശി തരൂരിനെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇറക്കിയ മാസ്റ്റര്‍ പ്ലാനിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോണ്‍ഗ്രസിനെ വെട്ടിലാക്കി, ശശി തരൂരിനെ ഇടതുപാളയത്തിലെത്തിക്കാന്‍ അതിശക്തമായ കരുനീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നു!
കഥയല്ല, കാര്യമാണ്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായ ഒരു മുതിര്‍ന്ന സിപിഎം നേതാവ് രഹസ്യമായി തരൂരിനെ ബന്ധപ്പെട്ടതായാണ് സൂചന. വെറുമൊരു ക്ഷണമല്ല ഇത്, പകരം വമ്പന്‍ ഓഫറുകളാണ് മുന്നില്‍ വെച്ചിരിക്കുന്നത്. കേരളത്തിലുടനീളം 15 നിയമസഭാ സീറ്റുകള്‍! അതെ, ശശി തരൂര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് വരികയാണെങ്കില്‍, എല്‍ഡിഎഫില്‍ അര്‍ഹമായ പരിഗണനയും 15 സീറ്റുകളും നല്‍കാമെന്നാണ് വാഗ്ദാനം. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരുകളില്‍ മനംമടുത്ത് നില്ക്കുന്ന തരൂരിനെ, മുഖ്യമന്ത്രിയുടെ ദൂതന് നേരിട്ട് കണ്ട് ഈ സന്ദേശം കൈമാറിയെന്നാണ് ലഭിക്കുന്ന വിവരം.
എന്തിനാണ് സിപിഎം തരൂരിനെ വിളിക്കുന്നത്? ഉത്തരം ലളിതമാണ്. കേരളത്തിലെ ക്രിസ്ത്യന്‍-നായര്‍ വോട്ടുകളിലും, യുവാക്കള്‍ക്കിടയിലും തരൂരിനുള്ള സ്വാധീനം വോട്ടാക്കി മാറ്റുക. തരൂര്‍ കോണ്‍ഗ്രസ് വിടുകയോ പുതിയ പാര്‍ട്ടിയുണ്ടാക്കുകയോ ചെയ്താല്‍ യുഡിഎഫിന്റെ അടിത്തറ ഇളകുമെന്ന് പിണറായി വിജയന് നന്നായറിയാം. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളെയും അണികളെയും തരൂരിനൊപ്പം മാറ്റിക്കൊണ്ട് വരാന്‍ കഴിഞ്ഞാല്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് അത് വമ്പന്‍ ആയുധമാകും. അതീവ രഹസ്യമായിട്ടായിരുന്നു ഈ ഓപ്പറേഷന്. പക്ഷേ, ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കേരള രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്നത് തരൂരിലേക്കാണ്.
പക്ഷേ, തരൂര്‍ എന്ത് പറഞ്ഞു? അതാണ് ഉയരുന്ന ചോദ്യം. സിപിഎമ്മിന്റെ ഈ ‘മെഗാ ഓഫറിനോട്’ തരൂര്‍ ഇതുവരെ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. തരൂരിന്റെ ഈ നിഗൂഢമായ മൗനം കോണ്‍ഗ്രസ് ക്യാമ്പുകളില്‍ വലിയ ഭീതിയാണ് പടര്‍ത്തുന്നത്. അദ്ദേഹം എല്‍ഡിഎഫിലേക്ക് പോകുമോ അതോ ഇത് കേവലം രാഷ്ട്രീയ സമ്മര്‍ദ്ദ തന്ത്രമാണോ? എന്തായാലും പിണറായി വിജയന് എറിഞ്ഞ ചൂണ്ടയില്‍ തരൂര്‍ കൊത്തുമോ എന്ന് കാത്തിരുന്ന് കാണാം.



