തിരുവനന്തപുരം: സൗമ്യമായ ഇടപെടലുകളിലൂടെയുള്ള ‘മേയര്‍ ബ്രോ’ ഇമേജ് മാറ്റി, നിയമലംഘനങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന ‘മേയര്‍ മാന്‍’ ആയി മാറുകയാണ് തിരുവനന്തപുരം മേയര്‍ വി.വി രാജേഷ്. നഗരത്തിലെ ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനും അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് മേയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് മേയര്‍ BRO അല്ല, മേയര്‍ MAN ആണ്.-ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ തലവാചകമാണ് ഇത്. ആ പോസ്റ്റ് ഇങ്ങനെ തുടരുന്നു. ജലാശയങ്ങളിലും, കനാലുകളാലും , നദികളിലും ചില സ്വകാര്യ വ്യക്തികള്‍ ഭൂഗര്‍ഭ കുഴലിട്ട് കക്കൂസ് മാലിന്യം ഉള്‍പ്പടെ തള്ളുന്നത് ഡിജിറ്റല്‍ സര്‍വേയിലൂടെ കണ്ട് പിടിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ വി വി രാജേഷ് #ഇത്‌പൊളിക്കും… തിരുവനന്തപുരത്ത് കിളിപ്പാലത്ത് നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേയ്ക്ക് പോകുന്ന വഴിയില്‍ കിളിയാര്‍ കൈയ്യേറി സഖാക്കള്‍ സ്ഥാപിച്ചിരിക്കുന്ന നിര്‍മ്മിതികള്‍ ഇടിച്ച് നിരത്തി നദിയെ സംരക്ഷിക്കുക……… #അതൊരുപൊളിപ്പായിരിക്കും…… ഇത് മേയര്‍ BRO അല്ല, മേയര്‍ MAN ആണ്.. #MAYORMAN-സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പാണ് ഇത്… എല്ലാ അര്‍ത്ഥത്തിലും തിരുവനന്തപുരം മേയര്‍ വിവി രാജേഷിനെ മേയര്‍ മാന്‍ ആക്കുന്ന പോസ്റ്റ്.
മാലിന്യക്കുഴലുകള്‍ക്ക് പൂട്ടിടും നഗരത്തിലെ ജലാശയങ്ങള്‍, കനാലുകള്‍, നദികള്‍ എന്നിവയിലേക്ക് സ്വകാര്യ വ്യക്തികള്‍ രഹസ്യമായി ഭൂഗര്‍ഭ കുഴലുകള്‍ സ്ഥാപിച്ച് കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളുന്നത് തടയാന്‍ കര്‍ശന നീക്കം. ഇതിനായി വിപുലമായ ഡിജിറ്റല്‍ സര്‍വേ നടത്തും. സര്‍വേയിലൂടെ കണ്ടെത്തുന്ന ഇത്തരം അനധികൃത കണക്ഷനുകള്‍ വിച്ഛേദിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
രാഷ്ട്രീയം നോക്കില്ല; കിള്ളിയാര്‍ സംരക്ഷിക്കും കിള്ളിപ്പാലത്ത് നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള പാതയില്‍ കിള്ളിയാര്‍ കൈയ്യേറി നടത്തിയിട്ടുള്ള നിര്‍മ്മാണങ്ങള്‍ക്കെതിരെയാണ് മേയറുടെ അടുത്ത നീക്കം. നദീതീരം കൈയ്യേറി ‘സഖാക്കള്‍’ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാപിച്ചിരിക്കുന്ന നിര്‍മ്മിതികള്‍ ഇടിിച്ചു നിരത്തി നദിയെ സംരക്ഷിക്കുമെന്ന ഉറച്ച നിലപാടിലാണ് മേയര്‍. കൈയ്യേറ്റക്കാര്‍ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് #ഇത്പൊളിക്കും എന്ന ഹാഷ്ടാഗിലൂടെ നല്‍കുന്നത്.
ജനകീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുത്ത്, അനധികൃത നിര്‍മ്മാണങ്ങള്‍ക്കും മാലിന്യ നിക്ഷേപത്തിനുമെതിരെ ‘മേയര്‍ മാന്‍’ നടത്തുന്ന ഈ നീക്കം നഗരവാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.



