ഇഡി റെയ്ഡിനിടെയെന്ന് റിപ്പോര്‍ട്ട്; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയ് ജീവനൊടുക്കി; മലയാളിയുടെ മരണം സ്വയം വെടിയുതിര്‍ത്ത്

ബംഗളൂരു: പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സി.ജെ. റോയ് അന്തരിച്ചു. ബംഗളൂരു റിച്ച്മണ്ട് സര്‍ക്കിളിലെ ഓഫീസില്‍ വെച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന ഓഫീസില്‍ നടക്കുന്നതിനിടെയാണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഓഫീസിനുള്ളില്‍ വെച്ച് സ്വയം വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ എച്ച്.എസ്.ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദായനികുതി വകുപ്പിന്റെയും ഇഡിയുടെയും പരിശോധനകളുമായി ബന്ധപ്പെട്ട കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹമെന്നും, റെയ്ഡ് നടക്കുന്നതിനിടെയാണ് വെടിവച്ചതെന്നും സൂചനയുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

കൊച്ചി സ്വദേശിയായ റോയ്, നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ അടുത്ത സുഹൃത്തും സിനിമാ നിര്‍മ്മാണ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. വ്യവസായ-സിനിമാ ലോകത്തെ പ്രമുഖര്‍ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top