പിണറായി വിജയന്റെ പാരകളെ യോഗേഷ് ഗുപ്ത അതിജീവിച്ചു.. ഇനി പിടിച്ചാല്‍ കിട്ടില്ല… യോഗേഷ് ഗുപ്ത താക്കോല്‍ പദവിയിലേക്ക്… പിണറായിയും കൂട്ടരും ഞെട്ടിലില്‍—- എന്‍ഫോഴ്സ് ഡയറക്ടറാകുമോ യോഗേഷ്?

പിണറായി വിജയന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ‘പാരകളെ’ അതിജീവിച്ച് കേരള കേഡറിലെ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ യോഗേഷ് ഗുപ്ത കേന്ദ്രത്തില്‍ താക്കോല്‍ പദവിയിലേക്ക്. വിജിലന്‍സ് ക്ലിയറന്‍സ് ബോധപൂര്‍വ്വം വൈകിപ്പിച്ച് കേന്ദ്ര നിയമനം തടയാന്‍ ശ്രമിച്ച സര്‍ക്കാരിന്റെ നീക്കങ്ങളെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലൂടെ മറികടന്നാണ് അദ്ദേഹം ഡയറക്ടര്‍ ജനറല്‍ തത്തുല്യ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. 1993 ബാച്ചിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ കേന്ദ്രത്തില്‍ ഡി.ജി. റാങ്കിലുള്ള സുപ്രധാന തസ്തികകളില്‍ നിയമിക്കുന്നതിനുള്ള എംപാനല്‍മെന്റിന് കേന്ദ്ര കാബിനറ്റ് നിയമന സമിതി അംഗീകാരം നല്‍കി. ഇതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തലപ്പത്തേക്ക് യോഗേഷ് ഗുപ്ത എത്താനുള്ള സാധ്യതകള്‍ തെളിഞ്ഞത് പിണറായിയെയും കൂട്ടരെയും സാരമായി ഞെട്ടിച്ചിരിക്കുകയാണ്.

കേരള കേഡറിലെ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയെ കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍ തത്തുല്യ പദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു. 1993 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ കേന്ദ്ര ഡയറക്ടര്‍ ജനറല്‍ പദവിയിലുള്ള തസ്തികകളില്‍ നിയമിക്കുന്നതിനുള്ള അംഗീകാരപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര കാബിനറ്റ് നിയമന സമിതി തീരുമാനിച്ചു. 2026 മാര്‍ച്ച് 17-ന് പുറത്തിറങ്ങിയ ഔദ്യോഗിക ഉത്തരവിലാണ് കേന്ദ്രം ഈ സുപ്രധാന തീരുമാനം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ ഏജന്‍സികളിലോ വകുപ്പുകളിലോ ഇനി മുതല്‍ ഇദ്ദേഹത്തെ ഡയറക്ടര്‍ ജനറല്‍ റാങ്കില്‍ നിയമിക്കാന്‍ സാധിക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്ന പ്രധാന വ്യക്തികളില്‍ ഒരാളാണ് യോഗേഷ് ഗുപ്ത.

ബില്‍ക്കീസ് ബാനു കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയും, ഓഹരി കുംഭകോണത്തില്‍ കേതന്‍ പരേഖിനെ കുടുക്കിയും തന്റെ അന്വേഷണ മികവ് തെളിയിച്ച യോഗേഷ് ഗുപ്തയെ കേരളത്തില്‍ ഒതുക്കി നിര്‍ത്താനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഴ് തവണയാണ് ഇദ്ദേഹം സ്ഥലംമാറ്റപ്പെട്ടത്. അന്വേഷണ മികവിനൊത്ത പരിഗണന നല്‍കാതെ ബവ്റിജസ് കോര്‍പറേഷന്‍, സപ്ലൈകോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് മാറ്റിയെങ്കിലും അവിടെയും മികച്ച ഭരണമികവ് അദ്ദേഹം കാഴ്ചവച്ചു. നഷ്ടത്തിലായിരുന്ന ഈ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയാണ് അദ്ദേഹം മറുപടി നല്‍കിയത്. എന്നാല്‍, വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് ഫയര്‍ഫോഴ്‌സിലേക്ക് മാറ്റിയതോടെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനായി അദ്ദേഹം ശക്തമായ നീക്കം നടത്തിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും സി.ബി.ഐയിലും പ്രവര്‍ത്തിച്ച് തെളിയിച്ച അനുഭവസമ്പത്താണ് യോഗേഷ് ഗുപ്തയെ കേന്ദ്രത്തിന്റെ പ്രിയങ്കരനാക്കുന്നത്. ഏഴു വര്‍ഷത്തോളം ഇ.ഡിയില്‍ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന അദ്ദേഹം ശാരദ, സീ ഷോര്‍, റോസ് വാലി തുടങ്ങിയ വമ്പന്‍ നിക്ഷേപ തട്ടിപ്പ് കേസുകള്‍ അന്വേഷിച്ചു. സി.ബി.ഐയില്‍ എസ്.പി. ആയിരുന്ന കാലത്ത് ആദായനികുതി വകുപ്പിലെയും കസ്റ്റംസിലെയും അഴിമതിക്കാര്‍ക്കെതിരെയും അദ്ദേഹം നടപടിയെടുത്തു. 2030 വരെ സര്‍വീസ് കാലാവധിയുള്ളതിനാല്‍ ഇ.ഡി. ഡയറക്ടര്‍ പോലുള്ള ഉന്നത പദവികളില്‍ ദീര്‍ഘകാലം ഇരിക്കാന്‍ അദ്ദേഹത്തിന് സാധിക്കും.

രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ ജേതാവായ യോഗേഷ് ഗുപ്ത കേന്ദ്രത്തില്‍ എത്തുന്നതോടെ കേരള കേഡറിലെ പ്രധാനിയായി ആയി അദ്ദേഹം മാറും. സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ എല്ലാ തടസ്സങ്ങളെയും നിയമപരമായി നേരിട്ട് ഉന്നത പദവിയിലെത്തുന്ന അദ്ദേഹത്തിന്റെ നീക്കം കേരള പൊലീസിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും വലിയൊരു സന്ദേശമാണ് നല്‍കുന്നത്. കേന്ദ്രത്തിലെ നിര്‍ണ്ണായക ഏജന്‍സികളുടെ അമരത്തേക്ക് യോഗേഷ് ഗുപ്ത എത്തുന്നതോടെ സംസ്ഥാനത്തെ പല രാഷ്ട്രീയ വിവാദങ്ങളിലും കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ കൂടുതല്‍ കര്‍ശനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2030 വരെ സേവന കാലാവധിയുള്ള ഇദ്ദേഹത്തിന് ദീര്‍ഘകാലം നിര്‍ണ്ണായക പദവികളില്‍ ഇരിക്കാന്‍ സാധിക്കുമെന്നതും ശ്രദ്ധേയമാണ്.

7000 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസുകളില്‍ നിന്ന് കണ്ടുകെട്ടുന്നതിനും ബാങ്ക് തട്ടിപ്പുകള്‍ പിടികൂടുന്നതിനും യോഗേഷ് നേതൃത്വം നല്‍കിയിട്ടുണ്ട്.സ്തുത്യര്‍ഹമായ സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും സംസ്ഥാന സര്‍ക്കാരിന്റെ മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അന്വേഷണ മികവിനൊപ്പം തന്നെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്ന ഭരണപരമായ വൈദഗ്ധ്യവും ഇദ്ദേഹം തെളിയിച്ചിട്ടുണ്ട്. 600 കോടിയുടെ നഷ്ടത്തിലായിരുന്ന സപ്ലൈകോയെയും പ്രതിസന്ധിയിലായിരുന്ന കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെയും ലാഭത്തിലാക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും സിബിഐയിലും പ്രവര്‍ത്തിച്ച് തെളിയിച്ച അന്വേഷണ പാടവമാണ് യോഗേഷ് ഗുപ്തയെ കേന്ദ്രത്തിന്റെ പ്രിയങ്കരനാക്കുന്നത്. ഏഴു വര്‍ഷത്തോളം ഇ.ഡിയില്‍ സ്പെഷ്യല്‍ ഡയറക്ടറായിരുന്നു.

ശാരദ, റോസ് വാലി തുടങ്ങിയ വമ്പന്‍ നിക്ഷേപ തട്ടിപ്പുകള്‍ അന്വേഷിച്ച ഇദ്ദേഹം, ഗുജറാത്തിലെ ബില്‍കീസ് ബാനു കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. 2030 വരെ സര്‍വീസ് കാലാവധിയുള്ളതിനാല്‍ ഇ.ഡി ഡയറക്ടര്‍ പോലുള്ള ഉന്നത പദവികളില്‍ ദീര്‍ഘകാലം ഇരിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ ഉള്‍പ്പെടെയുള്ള ബഹുമതികള്‍ നേടിയിട്ടുള്ള യോഗേഷ് ഗുപ്ത, കേന്ദ്രത്തില്‍ എത്തുന്നതോടെ കേരള കേഡറിലെ ഏറ്റവും കരുത്തനായ ഉദ്യോഗസ്ഥനായി മാറും.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top