കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തെ പിടിച്ചുലുക്കിയ സംഭവങ്ങളിലൊന്നായിരുന്നു പൂക്കോട്ടെ ക്രൂരത. ഇപ്പോഴിതാ ലോക്സഭാ തിരഞ്ഞെടുപ്പ് എത്തുന്നു. ആവേശം സിനിമയിലെ രംഗണ്ണന്‍ റാഗിംങിന് ഇരയാകുന്ന കുട്ടികളുടെ രക്ഷകനായി മാറുന്ന സിനിമയും എത്തി. ഇപ്പോഴിതാ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് എത്തുന്നു.
പൂക്കോട്ടേതിന് സമാനമായ ക്രൂരതകള്‍ ഇനിയുണ്ടാകില്ലെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും തിരഞ്ഞെടുപ്പ് വാഗ്ദാനമാക്കണം. അത് അധികാരത്തില്‍ എത്തുന്നവര്‍ പാലിക്കുകയും വേണം. കേരളത്തെ കാര്‍ന്നു തിന്നുന്ന ദുഷിപ്പാണ് കോളേജിലെ റാംഗിംഗ്. വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്‍ ക്രൂരമായ റാഗിങ്ങിന് വിധേയമായത് മൂലം ആത്മഹത്യ ചെയ്തിട്ട് ഈ ഫെബ്രുവരിയില്‍ രണ്ടു വര്‍ഷം തികഞ്ഞു. സിദ്ധാര്‍ത്ഥനെ അതിക്രൂരമായി റാഗിങ്ങിനിരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തവരെല്ലാം ഇന്നും നിയമത്തിന് പുറത്താണ്. പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിന്റെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കോളേജിലെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ ക്രൂര റാഗിങ്ങിന് സിദ്ധാര്‍ത്ഥനെ വിധേയമാക്കിയതായി തെളിയുകയും, കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇതൊരു കൊലയാണെന്ന് കരുതുന്നവര്‍ ഇന്നും ഉണ്ട്. മതിയായ സാക്ഷികള്‍ ഇല്ലാത്തതു കൊണ്ടു തന്നെ ഈ കൊല ഇന്നും ആത്മഹത്യയായി നിലനില്‍ക്കുകയാണ്. സിദ്ധാര്‍ത്ഥന്റെ അമ്മയുടേയും അച്ഛന്റേയും മനസ്സ് ഇപ്പോഴും നീതിക്കായി തേങ്ങുന്നു.
സിദ്ധാര്‍ത്ഥനെ മൃഗീയമായി പീഡിപ്പിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കേണ്ടതിനുപകരം, അവരോട് മൃദുസമീപനം പുലര്‍ത്തിയ അധികാരികളുടെ നിലപാടുകളും ചര്‍ച്ചയായി. സിദ്ധാര്‍ത്ഥന്‍ കൊല്ലപ്പെട്ട വര്‍ഷം 47 റാഗിങ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. റാഗിങ് കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമായി മാറുകയാണ് എന്നുള്ളതാണ് വസ്തുത. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍, ഒരു റാഗിങ് കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.
സിദ്ധാര്‍ത്ഥന്റെ മരണ ശേഷം കണക്കുകളില്‍ കുറവുണ്ട്. എന്നാല്‍ അതിപ്പോഴും തുടരുന്നുണ്ട്. പല പേരുകളില്‍ പല രീതികളില്‍. 2024 ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥന്റെ മരണവാര്‍ത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നെ വഴിമാറിയത് റാഗിംഗ് ഭീകരതയിലേക്ക് ആണ്. എസ്എഫ്ഐ പ്രവര്‍ത്തകരടക്കം 18 പേര്‍ പ്രതികളായ കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ പലതവണയും ശ്രമം നടന്നിരുന്നു. കാമ്പസില്‍ ക്രൂര റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സിദ്ധര്‍ത്ഥന്റെ മരണം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്.
സിദ്ധാര്‍ത്ഥന്റെ മരിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോഴും നീതി അകലെയെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസില്‍ പിന്നീട് ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ഉണ്ടായത്. അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നു സിദ്ധാര്‍ത്ഥന്‍. കോളേജില്‍ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പരസ്യവിചാരണ ചെയ്തു. ദിവസങ്ങളോളം നീണ്ട ക്രൂര മര്‍ദനങ്ങള്‍ക്ക് ഒടുവില്‍ ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.



