മുഖ്യമന്ത്രി പിണറായി വിജയന് പ്രിയങ്കാ ഗാന്ധി പേടിയോ? വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അറിയിച്ചതോടെ പരിപാടി ഒരാഴ്ചത്തേക്ക് മാറി. മറ്റെന്നാല്‍ വയനാട്ടില്‍ എത്തുമെന്ന് വയനാട് എംപിയായ പ്രിയങ്കയുടെ ഓഫീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റം. ഇരട്ട ചങ്കന്‍ എന്നാണ് പിണറായിയെ ഏവരും വിളിക്കുന്നത്. പ്രിയങ്ക വന്നാല്‍ പിണറായിയ്ക്ക് പരിപാടിയില്‍ പ്രസക്തി കുറയും.
ഈ സാഹചര്യത്തിലാണ് ചൂരല്‍മല ദുരിത ബാധിതര്‍ക്ക് വേണ്ടിയുള്ള ടൗണ്‍ഷിപ്പ് ഉദ്ഘാടനം വൈകിക്കാന്‍ തീരുമാനിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. അതുകൊണ്ട് തന്നെ ഇത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. വയനാട് എം.പി പ്രിയങ്കാ ഗാന്ധി ഉദ്ഘാടന ചടങ്ങില്‍ എത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് പരിപാടി ഒരാഴ്ചത്തേക്ക് നീട്ടിയത്. പ്രിയങ്കാ ഗാന്ധിയോടുള്ള രാഷ്ട്രീയ ഭയമാണോ ഈ മാറ്റത്തിന് പിന്നിലെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 25നായിരുന്നു ഉദ്ഘാടനം വച്ചിരുന്നത്. ഇതാണ് മാര്‍ച്ച് ഒന്നിലേക്ക് മാറ്റുന്നത്.
ബുധനാഴ്ച വയനാട്ടിലെത്തുന്ന പ്രിയങ്കാ ഗാന്ധി ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് അവരുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. പ്രിയങ്കയുടെ സാന്നിധ്യം ഉറപ്പായതിന് തൊട്ടുപിന്നാലെ, അപ്രതീക്ഷിത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ചടങ്ങ് ഒരാഴ്ചത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ടൗണ്‍ഷിപ്പിന്റെ ക്രെഡിറ്റ് പ്രിയങ്കാ ഗാന്ധിയുമായി പങ്കിടാന്‍ മുഖ്യമന്ത്രിക്ക് താല്പര്യമില്ലാത്തതിനാലാണ് ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
‘വയനാടിന്റെ വികസന കാര്യങ്ങളില്‍ എം.പിയെ മാറ്റിനിര്‍ത്താനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണ്. പ്രിയങ്കാ ഗാന്ധിയുടെ ജനപ്രീതിയില്‍ മുഖ്യമന്ത്രി ഭയപ്പെടുകയാണ്.’ – എന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നു. വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ ഒരു പദ്ധതിയാണിത്. പ്രിയങ്കാ ഗാന്ധി എം.പി എന്ന നിലയില്‍ പരിപാടിയില്‍ തിളങ്ങുന്നത് ഇടത് മുന്നണിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് സി.പി.എം കണക്കുകൂട്ടുന്നതായാണ് സൂചന. പ്രിയങ്ക എത്തുന്ന ദിവസം തന്നെ ചടങ്ങ് മാറ്റിയത് ഈ സംശയം ബലപ്പെടുത്തുന്നു.
എന്നാല്‍, സാങ്കേതിക കാരണങ്ങളാലാണ് മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. എങ്കിലും, പ്രിയങ്കയുടെ വരവും ചടങ്ങ് മാറ്റിയതും തമ്മിലുള്ള ‘ടൈമിംഗ്’ വലിയ ചര്‍ച്ചയായിട്ടുണ്ട്.ഖ്യമന്ത്രി പിണറായി വിജയന് പ്രിയങ്കാ ഗാന്ധി പേടിയോ? വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അറിയിച്ചതോടെ പരിപാടി ഒരാഴ്ചത്തേക്ക് മാറി. മറ്റെന്നാല്‍ വയനാട്ടില്‍ എത്തുമെന്ന് വയനാട് എംപിയായ പ്രിയങ്കയുടെ ഓഫീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റം. ഇരട്ട ചങ്കന്‍ എന്നാണ് പിണറായിയെ ഏവരും വിളിക്കുന്നത്. പ്രിയങ്ക വന്നാല്‍ പിണറായിയ്ക്ക് പരിപാടിയില്‍ പ്രസക്തി കുറയും.
ഈ സാഹചര്യത്തിലാണ് ചൂരല്‍മല ദുരിത ബാധിതര്‍ക്ക് വേണ്ടിയുള്ള ടൗണ്‍ഷിപ്പ് ഉദ്ഘാടനം വൈകിക്കാന്‍ തീരുമാനിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. അതുകൊണ്ട് തന്നെ ഇത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. വയനാട് എം.പി പ്രിയങ്കാ ഗാന്ധി ഉദ്ഘാടന ചടങ്ങില്‍ എത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് പരിപാടി ഒരാഴ്ചത്തേക്ക് നീട്ടിയത്. പ്രിയങ്കാ ഗാന്ധിയോടുള്ള രാഷ്ട്രീയ ഭയമാണോ ഈ മാറ്റത്തിന് പിന്നിലെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 25നായിരുന്നു ഉദ്ഘാടനം വച്ചിരുന്നത്. ഇതാണ് മാര്‍ച്ച് ഒന്നിലേക്ക് മാറ്റുന്നത്.
ബുധനാഴ്ച വയനാട്ടിലെത്തുന്ന പ്രിയങ്കാ ഗാന്ധി ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് അവരുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. പ്രിയങ്കയുടെ സാന്നിധ്യം ഉറപ്പായതിന് തൊട്ടുപിന്നാലെ, അപ്രതീക്ഷിത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ചടങ്ങ് ഒരാഴ്ചത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ടൗണ്‍ഷിപ്പിന്റെ ക്രെഡിറ്റ് പ്രിയങ്കാ ഗാന്ധിയുമായി പങ്കിടാന്‍ മുഖ്യമന്ത്രിക്ക് താല്പര്യമില്ലാത്തതിനാലാണ് ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
‘വയനാടിന്റെ വികസന കാര്യങ്ങളില്‍ എം.പിയെ മാറ്റിനിര്‍ത്താനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണ്. പ്രിയങ്കാ ഗാന്ധിയുടെ ജനപ്രീതിയില്‍ മുഖ്യമന്ത്രി ഭയപ്പെടുകയാണ്.’ – എന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നു. വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ ഒരു പദ്ധതിയാണിത്. പ്രിയങ്കാ ഗാന്ധി എം.പി എന്ന നിലയില്‍ പരിപാടിയില്‍ തിളങ്ങുന്നത് ഇടത് മുന്നണിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് സി.പി.എം കണക്കുകൂട്ടുന്നതായാണ് സൂചന. പ്രിയങ്ക എത്തുന്ന ദിവസം തന്നെ ചടങ്ങ് മാറ്റിയത് ഈ സംശയം ബലപ്പെടുത്തുന്നു.
എന്നാല്‍, സാങ്കേതിക കാരണങ്ങളാലാണ് മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. എങ്കിലും, പ്രിയങ്കയുടെ വരവും ചടങ്ങ് മാറ്റിയതും തമ്മിലുള്ള ‘ടൈമിംഗ്’ വലിയ ചര്‍ച്ചയായിട്ടുണ്ട്.