റോയിയെ ‘ദുബായ് സമ്മര്‍ദ്ദം’ തകര്‍ത്തു; അറ്റ്ലസിനെ പോലെ കോണ്‍ഫിഡന്റ് നശിക്കില്ല

കൊച്ചി: പ്രമുഖ വ്യവസായി സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നില്‍ യുഎഇയിലെ കര്‍ശനമായ പുതിയ സാമ്പത്തിക നിയമങ്ങളാണെന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള ഉഭയകക്ഷി കരാറുകള്‍ കടുപ്പിച്ചത് റോയിയെ വലിയ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. മാസങ്ങളായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡുകള്‍ യുഎഇ അധികൃതരുടെ കൂടി ആവശ്യപ്രകാരമാണെന്നാണ് സൂചന. വിദേശത്തുള്ള തന്റെ ആസ്തികള്‍ കണ്ടുകെട്ടപ്പെടുമെന്ന ഭീതിയാകാം മരിക്കാന്‍ ഉറച്ച് ബെംഗളൂരുവിലേക്ക് വരാന്‍ റോയിയെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. കേരളത്തെ അറ്റ്ലസ് ഗ്രൂപ്പിന്റെ തകര്‍ച്ച ഞെട്ടിച്ചിരുന്നു. എന്നാല്‍ കോണ്‍ഫിഡന്റ് തകരില്ല. സാമ്പത്തികമായി സുസ്ഥിരത കോണ്‍ഫിഡന്റിനുണ്ടെന്ന് അവര്‍ ഇപ്പോഴും അവകാശപ്പെടുന്നു. വരുന്ന കഥകളും അവര്‍ തള്ളുന്നു.

എന്നാല്‍ ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് അനുസരിച്ച് യുഎഇയില്‍ റോയി നടത്തിയിട്ടുള്ള കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളുടെ ഉറവിടം തേടി അവിടുത്തെ അധികൃതര്‍ ഇന്ത്യയുടെ സഹായം തേടിയിരുന്നു. 2018-ല്‍ ഇരുരാജ്യങ്ങളും ഒപ്പിട്ട സാമ്പത്തിക സഹകരണ കരാറിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. ഇന്ത്യയിലെ ബിസിനസ് ലാഭമാണ് വിദേശത്ത് നിക്ഷേപിക്കുന്നതെന്ന റോയിയുടെ വാദം തെളിവുകള്‍ സഹിതം ബോധ്യപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ നിക്ഷേപങ്ങളില്‍ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരുടെ ബിനാമി പണമുണ്ടോ എന്ന സംശയം അന്വേഷണ ഏജന്‍സികള്‍ക്കുണ്ടായിരുന്നു. 2025-ല്‍ യുഎഇ പാസാക്കിയ പത്താം നമ്പര്‍ ഫെഡറല്‍ ഡിക്രി അിശേങീില്യ ഘമൗിറലൃശിഴ ഘമം വഴി നിക്ഷേപങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള അധികാരം അവിടുത്തെ ഭരണകൂടം വര്‍ദ്ധിപ്പിച്ചതോടെ റോയി പൂര്‍ണ്ണമായും പ്രതിരോധത്തിലായി എന്നണ് വിലയിരുത്തല്‍. ഇത്തരം അഭ്യൂഹങ്ങളില്‍ കാര്യമില്ലെന്നാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഇപ്പോള്‍ പറയുന്നത്.

ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് യുഎഇ അധികൃതര്‍ക്ക് കൈമാറുന്നതോടെ വിദേശത്തുള്ള സമ്പാദ്യമെല്ലാം ‘സീല്‍’ ചെയ്യപ്പെടുമെന്ന് റോയ് ഭയന്നുവെന്നാണ്. എന്നാല്‍ ഇതൊരു വെറും ഭയമായിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ആസ്തികള്‍ ആ രാജ്യത്ത് വെച്ചുതന്നെ റിക്കവറി ചെയ്യാന്‍ കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് സാധിക്കും. വെറുമൊരു ആദായനികുതി പരിശോധനയ്ക്കപ്പുറം അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക കുരുക്കുകളാണ് റോയിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇപ്പോഴും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് വിശദീകരണവുമായി എത്തുന്നത്.

റോയിയുടെ മരണം മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് പറയുന്നു. തങ്ങളുടെ പക്കല്‍ ആരുടെയും കള്ളപ്പണം ഇല്ലെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയെ ഇല്ലെന്നും മാനേജിംഗ് ഡയറക്ടര്‍ ടി.എ.ജോസഫ് വ്യക്തമാക്കി. റോയിയുടെ മരണത്തിന് ശേഷം ഇതാദ്യമായാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് വിശദീകരണവുമായി രംഗത്തെത്തുന്നത്. സി. ജെ. റോയ് ബെംഗളൂരുവിലെ ഓഫീസില്‍ വെടിയുതിര്‍ത്ത് മരിച്ച് ഏഴാം ദിവസമാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ നിന്ന് ഔദ്യോഗികമായ ഒരു വിശദീകരണം പുറത്തുവരുന്നത്. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ഊഹോപോഹങ്ങളെ വിശ്വസിക്കരുതെന്നും ആശങ്ക വേണ്ടെന്നുമാണ് നിക്ഷേപകരോടുള്ള വിഡിയോയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ആഹ്വാനം. റോയിയുടെ മരണം ഒരുതരത്തിലും ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും ഗ്രൂപ്പ് എംഡി ടി.എ.ജോസഫ് വ്യക്തമാക്കി.

ബെംഗളൂരുവില്‍ നേരിട്ടല്ല കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നത്. കേരളത്തിലെ സമ്പൂര്‍ണ ചുമതല തനിക്കായിരുന്നു. അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്നും ടി.എ.ജോസഫ് വ്യക്തമാക്കി. റോയിയുടെ മരണത്തിന് ശേഷം ചില യൂട്യൂബ് ചാനലുകള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും മരിച്ചിട്ടും വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top