‘മോദി പ്രിയദര്‍ശന്റെ വിസ്മയ നായകന്‍! ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രിയനും; തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിച്ചേക്കും; പ്രചരണത്തിന് ലാല്‍ എത്തുമോ?

കൊച്ചി: ‘ഞാന്‍ നരേന്ദ്രമോദിയുടെ കടുത്ത ആരാധകനാണ്! ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയാണ് എന്നെ ആകര്‍ഷിച്ചത്. പണ്ട് പ്രേംനസീറിനോട് തോന്നിയ അതേ ഭ്രാന്തമായ ആരാധന!’ – പ്രേംനസീര്‍ പുരസ്‌കാരം ഏറ്റുവാങ്ങി പ്രിയദര്‍ശന്‍ പറഞ്ഞ ഈ വാക്കുകള്‍ ഇപ്പോള്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. കാരണം മറ്റൊന്നുമല്ല, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയദര്‍ശന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും!

തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ പ്രിയദര്‍ശനെ ഇറക്കി കളി മാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ജഗതിയിലെ സ്വന്തം നാട്ടുകാരന്‍ എന്ന ഇമേജും പ്രിയന് തുണയാകും എന്നാല്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് മറ്റൊന്നാണ്. പ്രിയന്‍ മത്സരത്തിന് ഇറങ്ങിയാല്‍ ‘ലാലേട്ടന്‍’ പ്രചരണത്തിന് എത്തുമോ? പൂജപ്പുരയിലെ ആ പഴയ ചങ്ങാത്തം രാഷ്ട്രീയത്തിന് മുകളിലാണോ? നേരത്തെ ഗണേഷ് കുമാറിന് വേണ്ടി ഇരുവരും ഒന്നിച്ചിറങ്ങിയ ചരിത്രമുണ്ട്. പ്രിയന് വേണ്ടി മോഹന്‍ലാല്‍ ലാല്‍ വോട്ട് ചോദിച്ചാല്‍ തിരുവനന്തപുരത്ത് രാഷ്ട്രീയ ‘കിലുക്കം’ ഉറപ്പ്!

തിരുവനന്തപുരത്തേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ആ ‘വിസ്മയ’ പ്രഖ്യാപനം ഉണ്ടാകുമോ? നമുക്ക് കാത്തിരിക്കാം. സിനിമയിലെ വിജയനായകന്‍ രാഷ്ട്രീയത്തിലും വെന്നിക്കൊടി പാറിക്കുമോ? നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യൂ.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top