രവി പിള്ളയ്ക്ക് ചാനല്‍ വേണം? റിപ്പോര്‍ട്ടയും 24 ന്യൂസും വില്‍പ്പനയ്ക്കോ?

കൊച്ചി: കേരളത്തിലെ ദൃശ്യമാധ്യമ മേഖലയില്‍ വന്‍ അഴിച്ചുപണികള്‍ക്ക് കളമൊരുങ്ങുന്നു. പ്രമുഖ പ്രവാസി ശതകോടീശ്വരന്‍ രവി പിള്ള കേരളത്തിലെ ഒരു മുന്‍നിര ചാനല്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, കേരളത്തിലെ ഒരു അതിപ്രധാന രാഷ്ട്രീയ നേതാവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ നീക്കമെന്നാണ് അണിയറക്കഥ.

ബാര്‍ക് റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ച് ചാനലുകളില്‍ രണ്ടെണ്ണമാണ് ഈ ശതകോടീശ്വരന്റെ നിക്ഷേപ പട്ടികയിലുള്ളത്. ഇതിനൊപ്പം വളര്‍ന്നുവരുന്ന മറ്റൊരു ചെറിയ ചാനലിനെയും ഉള്‍പ്പെടുത്തി ഒരു ‘പാക്കേജ്’ ആയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് എന്നാണ് അണിയറ സംസാരം. എന്നാല്‍ രവി പിളളാ ഗ്രൂപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു പ്രമുഖ ചാനല്‍ ഗ്രൂപ്പുമായി നിക്ഷേപകന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം. ഏപ്രിലില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാങ്ങലുണ്ടാകുമെന്നാണ് സൂചന. 24 ന്യൂസും റിപ്പോര്‍ട്ടറും ന്യൂസ് മലയാളവും അടക്കമുള്ള ചാനലുകള്‍ വാങ്ങാന്‍ രവി പിള്ള ശ്രമിക്കുന്നു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഇതൊരു വെറും അഭ്യൂഹം മാത്രമാണെന്ന് ആര്‍ പി ഗ്രൂപ്പും ഈ ഘട്ടത്തില്‍ അനൗദ്യോഗികമായി പറയുന്നു.

അടുത്ത കാലത്ത് ഉയര്‍ന്ന 100 കോടിയുടെ റേറ്റിംഗ് അഴിമതി ആരോപണങ്ങള്‍ പല ചാനലുകളുടെയും വിശ്വാസ്യത തകര്‍ത്ത പശ്ചാത്തലത്തില്‍, പുതിയ നിക്ഷേപത്തോടെ എത്തുന്ന ചാനലുകള്‍ക്ക് വിപണി പിടിക്കാന്‍ എളുപ്പമാകുമെന്ന് നിക്ഷേപകര്‍ കണക്കുകൂട്ടുന്നു. അതേസമയം, ആന്ധ്ര-തെലങ്കാന മേഖലയില്‍ സ്വാധീനമുള്ള ‘ബിഗ് ടിവി നെറ്റ്വര്‍ക്ക്’ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങുന്നതും മാധ്യമ ലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഏപ്രിലിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് സംപ്രേക്ഷണം തുടങ്ങാന്‍ ലക്ഷ്യമിടുന്ന ബിഗ് ടിവി, ഇതിനകം തന്നെ മുന്‍നിര ചാനലുകളില്‍ നിന്ന് പ്രമുഖ അവതാരകരെയും മാധ്യമപ്രവര്‍ത്തകരെയും വലിയ ശമ്പള പാക്കേജുകള്‍ നല്‍കി സ്വന്തമാക്കി കഴിഞ്ഞു. ഒരു ‘ന്യൂസ് സ്പെഷ്യലിസ്റ്റ്’ ചാനലായി എത്തുന്ന ബിഗ് ടിവി മലയാളം വാര്‍ത്താ വിപണിയില്‍ വന്‍ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്.

രവി പിള്ളയുടെ നിക്ഷേപ നീക്കങ്ങള്‍ക്കൊപ്പം ബിഗ് ടിവിയുടെ കടന്നുവരവും കൂടിച്ചേരുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ-മാധ്യമ സമവാക്യങ്ങള്‍ അടിമുടി മാറുമെന്നാണ് വിലയിരുത്തല്‍

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top