എസ് എഫ് ഐക്കാര്‍ അറസ്റ്റില്‍.. പക്ഷേ ഇന്നുറക്കം വീട്ടീല്‍… മാള്‍ ഓഫ് ട്രാവന്‍കൂറിലെ വില്ലന്മാര്‍ അഴിക്കുള്ളിലാകില്ല…. രാഷ്ട്രീയം ചിലര്‍ക്ക് രക്ഷയൊരുക്കും കഥ

തിരുവനന്തപുരം: ചാക്കയിലെ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് പോലീസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജാമ്യമുള്ള കേസായതിനാല്‍ മൂന്ന് പേര്‍ക്കും സ്റ്റേഷന്‍ ജാമ്യം കിട്ടും. അവര്‍ക്ക് ഇന്ന് വീട്ടില്‍ ഉറങ്ങാം. അതാണ് കേസിലെ നിര്‍ണ്ണായക വസ്തുത. രണ്ട് എസ് എഫ് ഐക്കാരാണ് അറസ്റ്റിലായത്. വിനയ്, സുര്‍ജിത് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മാളിനുള്ളില്‍ വെച്ച് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

പോലീസ് ഉദ്യോഗസ്ഥനു നേരെ മാളിലുണ്ടായ ആക്രമണം ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് കേരള പോലീസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടിരുന്നു. ഔദ്യോഗിക ഡ്യൂട്ടി നിര്‍വഹിച്ചതിന്റെ പേരില്‍ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും അസോസിയേഷന്‍ അറിയിച്ചു. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരില്‍ ആണ് ഇതൊക്കെ ചെയ്യുന്നത് എന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് പോലീസ് അസോസിയേഷന്‍ നിലപാട് എടുത്തിരുന്നു.

നിയമം നടപ്പിലാക്കുന്നതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളും ജനാധിപത്യവിരുദ്ധ പ്രതിഷേധങ്ങളും തടയുന്നതിനു വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹം ഒറ്റക്കെട്ടായ പ്രതിരോധം തീര്‍ക്കണം. സംഭവത്തില്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. നിയമപാലനം നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥനു സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ കേസില്‍ പ്രതികള്‍ക്കെതിരെ പോലീസ് ജാമ്യമുള്ള കുറ്റം മാത്രമാണ് ചുമത്തിയത്. നേരത്തെ പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ കുറ്റവും ചുമത്തി. വിവാദത്തെ തുടര്‍ന്ന് ഇത് പിന്‍വലിച്ചു. പിന്നാലെയാണ് എസ് എഫ് ഐക്കാരെ അറസ്റ്റു ചെയ്ത് വിട്ടയയ്ക്കുന്നത്. ഇതിന് കാരണം രാഷ്ട്രീയ പിന്തുണയാണ്.

എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തത് വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഡിസംബര്‍ 31-ന് പുതുവത്സരാഘോഷവേളയിലുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ശനിയാഴ്ച ഷോപ്പിംഗ് മാളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മിഥുനെ ആക്രമിച്ചത്. മിഥുന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സഹോദരിയുടെ പേരിലും കേസ് എടുത്തിട്ടുണ്ട്. ഇത് പിന്‍വലിക്കാനാണ് തീരുമാനം. സഹോദരിയുടെ പേര് എഫ്‌ഐആറില്‍ ഇല്ല. കണ്ടാലറിയാവുന്ന സ്ത്രീ എന്നു മാത്രമാണ് ചേര്‍ത്തിട്ടുള്ളത്. ഇത് വിവാദമായിരുന്നു. ഇതോടെയാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനം വന്നത്. എന്നാല്‍ മുമ്പ് എസ് എഫ് ഐക്കാരെ മര്‍ദ്ദിച്ചെന്ന പരാതി മിഥുന് കുരുക്കായേക്കും.

മാളില്‍വെച്ച് മര്‍ദനമേറ്റ പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത് എന്തിനെന്ന് പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞിരുന്നു. പോലീസുകാരെ അനാവശ്യമായി ഉപദ്രവിച്ചാല്‍ നടപടിയുണ്ടാകുമെന്നും മര്‍ദനത്തിനിരയായ പോലീസുകാരനെതിരേ നേരത്തേ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് പറഞ്ഞു. ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പല പ്രശ്‌നങ്ങളും സംഭവിക്കാറുണ്ട്. അതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥന്റെ പിന്നാലെപോയി അനാവശ്യമായി ഉപദ്രവിച്ചാല്‍ ആരായാലും നടപടിയുണ്ടാകും. മുന്‍കാലങ്ങളില്‍ നടന്ന സംഭവങ്ങള്‍ വിശദമായി പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വഞ്ചിയൂര്‍ എ.ആര്‍. ക്യാമ്പിലെ പോലീസുകാരനായ മിഥുന്‍ റോയിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. തിരുവനന്തപുരം നഗരത്തിലെ ഷോപ്പിങ് മാളിലായിരുന്നു സംഭവം. കഴിഞ്ഞ പുതുവര്‍ഷാഘോഷത്തിനിടെ ശംഖുംമുഖത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു മര്‍ദനം. സംഭവത്തില്‍ പോലീസുകാരനായ മിഥുന്‍ റോയിക്കും ഒപ്പമുണ്ടായിരുന്ന സഹോദരിക്കും എതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത് വിവാദമായിരുന്നു. അതേസമയം, മിഥുന്‍ നല്‍കിയ പരാതിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നത്. അതുകൊണ്ടാണ് ജാമ്യം കിട്ടിയത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top