സമീന ആളു ചില്ലറക്കാരിയല്ല…. മോഷണമാല വിഴുങ്ങിയ യുവതി ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു; നിലമ്പൂര്‍ പോലീസിന് തൊണ്ടിമുതല്‍ നഷ്ടമായി; വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം; പ്രതിയ്‌ക്കൊപ്പം ബാത്ത് റൂമില്‍ പോകാത്തത് ചതിച്ചു!

കുട്ടിയുടെ സ്വര്‍ണ്ണമാല കവര്‍ന്ന് വിഴുങ്ങിയ യുവതി പോലീസിനെ വെട്ടിച്ച് തൊണ്ടിമുതല്‍ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു. നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ വെച്ച് മാല മോഷ്ടിച്ച പാലേമാട് കല്ലന്‍കുന്നില്‍ സമീനയാണ് (36) പോലീസിനെ തന്ത്രപൂര്‍വ്വം കബളിപ്പിച്ചത്. സംഭവത്തില്‍ സുരക്ഷാവീഴ്ച വരുത്തിയ രണ്ട് വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

കഴിഞ്ഞ ദിവസമാണ് സംഭവം. ക്ലിനിക്കില്‍ ഡോക്ടറെ കാണാനെത്തിയ കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന 3.5 ഗ്രാം തൂക്കമുള്ള മാലയാണ് മാതാവിന്റെ ശ്രദ്ധമാറ്റി സമീന കവര്‍ന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ യുവതി മാല വിഴുങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച് എക്സ്-റേ എടുത്തതോടെ മാല വയറിനുള്ളിലുണ്ടെന്ന് സ്ഥിരീകരിച്ചു. മാല സ്വാഭാവികമായ രീതിയില്‍ പുറത്തുവരാന്‍ പോലീസ് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വൈദ്യസഹായത്തോടെ വയറിളക്കാന്‍ ശ്രമിച്ചെങ്കിലും തൊണ്ടിമുതല്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അവിടെ വെച്ച് ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ശൗചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ട സമീന, വിസര്‍ജ്യത്തോടൊപ്പം പുറത്തുവന്ന മാല വനിതാ പോലീസുകാര്‍ കാണാതെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു. ഉപയോഗിച്ചിരുന്ന ഡയപ്പര്‍ ഉള്‍പ്പെടെ ക്ലോസറ്റിലിട്ട് ഒഴുക്കിവിട്ടതോടെ തൊണ്ടിമുതല്‍ വീണ്ടെടുക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു. പോലീസുകാരികള്‍ കൂടി ക്ലോസറ്റിലേക്ക് പോകാത്തതാണ് വിനയായത്. ഇത്തരം കേസുകളില്‍ ഇനി അങ്ങനേയും ചെയ്യേണ്ടി വരും. ഇത് പോലീസുകാര്‍ക്കൊരു പാഠമാണ്.

നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് മോഷണ സംഭവം. ഡോക്ടറെ കാണാനെത്തിയ കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന 3.5 ഗ്രാം സ്വര്‍ണ്ണമാലയാണ് പാലേമാട് സ്വദേശിനി സമീന തന്ത്രപൂര്‍വ്വം കവര്‍ന്നത്. മോഷണം പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ തൊണ്ടിമുതല്‍ യുവതി വിഴുങ്ങി. എക്‌സറേ എടുത്തപ്പോള്‍ മാല വയറ്റിലുണ്ടെന്ന് ഉറപ്പിച്ചു. പിന്നെ തുടങ്ങിയത് പോലീസിന്റെ വല്ലാത്തൊരു ‘കാത്തിരിപ്പാണ്’. വയറിളക്കി മാല പുറത്തെത്തിക്കാന്‍ എനിമ നല്‍കിയെങ്കിലും പോലീസ് പ്രതീക്ഷിച്ച ആ ‘സ്വര്‍ണ്ണ മലം’ പുറത്തുവന്നില്ല.

ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ വെച്ചാണ് പോലീസിനെ ഞെട്ടിച്ച ട്വിസ്റ്റ് നടന്നത്. ശനിയാഴ്ച അര്‍ദ്ധരാത്രി ശൗചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ട സമീന, കൂടെയുണ്ടായിരുന്ന രണ്ട് വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരുടെ കണ്ണുവെട്ടിച്ച് മാല വിസര്‍ജ്യത്തോടൊപ്പം പുറത്തെടുക്കുകയും ഉടന്‍ തന്നെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയുമായിരുന്നു. ഉപയോഗിച്ചിരുന്ന ഡയപ്പര്‍ കൂടി ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തതോടെ പോലീസിന് തൊണ്ടിമുതല്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

തൊണ്ടിമുതല്‍ വിഴുങ്ങിയ പ്രതിയെ ശൗചാലയത്തില്‍ പോകാന്‍ അനുവദിച്ചപ്പോള്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ല എന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്. ഇതേത്തുടര്‍ന്നാണ് കൂടെയുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. മാല കണ്ടെത്താനായില്ലെങ്കിലും സമീനയ്ക്കെതിരെ നടപടി തുടരും.മോഷണത്തിന് പുറമേ തെളിവ് നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ കൂടി ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top