ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പണം നല്‍കിയത് ‘ഡയറക്ഷന്‍’ അനുസരിച്ച്; സിപിഎമ്മിന്റെ ഇമോഷണല്‍ പിആര്‍ തന്ത്രം പൊളിഞ്ഞു; വെളിപ്പെടുത്തലുമായി വയോധികന്‍; വീണ്ടും തിരുത്തല്‍; ‘പെന്‍ഷന്‍ ഡ്രാമ’ എയറില്‍

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത വികസന മുന്നേറ്റ ജാഥയില്‍ വയോധികന്‍ പെന്‍ഷന്‍ തുക കൈമാറിയ സംഭവം ആസൂത്രിതമായ തിരക്കഥയെന്ന് വെളിപ്പെടുത്തല്‍. ബാലുശ്ശേരിയില്‍ നടന്ന സ്വീകരണത്തിനിടെ മൊയ്തീന്‍ എന്ന വയോധികന്‍ സ്റ്റേജിലെത്തി 2000 രൂപ ഗോവിന്ദന് നല്‍കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, താന്‍ സ്വമനസ്സാലെ ചെയ്തതല്ല ഇതെന്നും ചിലര്‍ നിര്‍ബന്ധിച്ച് സ്റ്റേജില്‍ കൊണ്ടുപോയി പണം നല്‍കിച്ചതാണെന്നും മൊയ്തീന്‍ തുറന്നുപറഞ്ഞു.

ഇതോടെ സിപിഎം വെട്ടിലായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സര്‍ക്കാരില്‍ നിന്ന് കിട്ടിയ പെന്‍ഷന്‍ തുകയാണെന്നും യുഡിഎഫ് വന്നാല്‍ ഇത് കിട്ടില്ലെന്നും പറഞ്ഞാണ് മൊയ്തീന്‍ പണം നല്‍കിയത്. പണം വാങ്ങിയ ഗോവിന്ദന്‍ അത് തിരികെ മൊയ്തീന്റെ പോക്കറ്റില്‍ തന്നെ ഇട്ടുകൊടുക്കുന്ന ‘മാതൃകാപരമായ’ ദൃശ്യങ്ങളാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതിന് പിന്നിലെ സത്യം മൊയ്തീന്‍ വിവരിക്കുന്നത് പിന്നീട് പുറത്തെത്തി. ‘ചിലര്‍ എന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നല്‍കാന്‍ പറഞ്ഞു. പണം നല്‍കിയാല്‍ ഗോവിന്ദന്‍ മാസ്റ്റര്‍ അത് തിരികെ തരുമെന്ന് അവര്‍ നേരത്തെ തന്നെ എനിക്ക് ഉറപ്പുനല്‍കിയിരുന്നു. അങ്ങനെയാണ് ഞാന്‍ വീഡിയോയ്ക്ക് വേണ്ടി അത് ചെയ്തത്.’-ഇതായിരുന്നു മൊയ്തീന്റെ വെളിപ്പെടുത്തല്‍. ഇത് സിപിഎമ്മിന് നാണക്കേടായി. പിന്നീട് വീണ്ടും മാറ്റി പറഞ്ഞു. അത് സിപിഎം ഭീഷണി മൂലമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നു.

പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ തുടരണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ സിപിഎം ഐടി സെല്‍ ആസൂത്രണം ചെയ്ത റീല്‍സ് ഇപ്പോള്‍ പാര്‍ട്ടിയെ തന്നെ തിരിഞ്ഞുകൊത്തുകയാണ്. കൃത്രിമമായി നിര്‍മ്മിച്ച ദൃശ്യങ്ങളുപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സൈബര്‍ ഇടങ്ങളില്‍ ശക്തമായ പരിഹാസവുമായി രംഗത്തെത്തി. തിരക്കഥ പൊളിഞ്ഞതോടെ സിപിഎമ്മിന്റെ പിആര്‍ വര്‍ക്കുകള്‍ ഒന്നൊന്നായി പുറത്തുവരികയാണെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ബിജെപിയും വിഷയം ഏറ്റെടുത്തു. അതിനിടെ വിവാദം കൊഴുക്കുന്നതിനിടെ ക്ഷേമ പെന്‍ഷനെ കോണ്‍ഗ്രസ് അവഹേളിക്കുകയാണെന്ന ആരോപണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി.

ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴാണ് പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചതെന്നും വയോധികരുടെ വികാരത്തെ യുഡിഎഫ് പരിഹസിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എങ്കിലും, മൊയ്തീന്റെ തുറന്നുപറച്ചില്‍ സിപിഎം കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ചു. സത്യസന്ധമായ രാഷ്ട്രീയ പ്രചാരണത്തിന് പകരം ‘ഷൂട്ടിംഗ്’ നടത്തി വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള നീക്കം പാളിപ്പോയ നാണക്കേടിലാണ് ഇപ്പോള്‍ സിപിഎം പ്രാദേശിക നേതൃത്വം. ഈ പിഴവ് സിപിഎം സംസ്ഥാന നേതൃത്വവും ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. മൊയ്തീനെ കണ്ടെത്തിവയര്‍ക്കെതിരെ നടപടിയും വരും.

ഇത്തര അബദ്ധങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാനുള്ള കരുതലും എടുക്കും. ഏതായാലും മുഖ്യമന്ത്രി പിണറായി ഈ വിഷയത്തില്‍ അന്വേഷണം തുടങ്ങി കഴിഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടും വരില്ലെന്ന് ഉറപ്പിക്കുന്നതിനുള്ള രാഷ്ട്രീയ ഗൂഡാലോചന ഇതിലുണ്ടെന്ന് സിപിഎം സംശയിക്കുന്നുണ്ട്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top