മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ മുതിര്‍ന്ന നടിമാര്‍ തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. നടിമാരായ ലക്ഷ്മി പ്രിയയും നീന കുറുപ്പും തമ്മിലുള്ള തര്‍ക്കം കേട്ടാലറയ്ക്കുന്ന വാക്കുകളിലേക്കും ഭീകരമായ ശാപവാക്കുകളിലേക്കും നീങ്ങി. കൊച്ചിയില്‍ നടന്ന ‘അമ്മ’ ഫാമിലി മീറ്റിംഗിനിടെ ഉണ്ടായ ചെറിയ തര്‍ക്കമാണ് ഇപ്പോള്‍ സംഘടനയുടെ അന്തസ്സ് കെടുത്തുന്ന രീതിയിലുള്ള പരസ്യമായ വിഴുപ്പലക്കലായി മാറിയിരിക്കുന്നത്. ഇതില്‍ ശക്തമായ നടപടികള്‍ അമ്മ എടുക്കും. ഈ ഓഡിയോ പൂറത്തു വന്നതില്‍ മോഹന്‍ലാലും മമ്മൂട്ടിയും കട്ട കലപ്പിലാണ്.
സംഭവത്തിന്റെ തുടക്കം ഇങ്ങനെ: ഫാമിലി മീറ്റിംഗില്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നേരത്തെ എത്തിയതോടെ പരിപാടിയുടെ ക്രമം മാറ്റേണ്ടി വന്നു. ലക്ഷ്മി പ്രിയ കോര്‍ഡിനേറ്റ് ചെയ്ത ഡാന്‍സ് പ്രോഗ്രാം നേരത്തെയാക്കിയപ്പോള്‍, അതില്‍ പങ്കെടുക്കേണ്ട കുട്ടിയെ വിട്ടുനല്‍കാന്‍ ഫാഷന്‍ ഷോയുടെ ചുമതലയുണ്ടായിരുന്ന നീന കുറുപ്പ് തയ്യാറായില്ല. കുട്ടിയെ നീന മനപ്പൂര്‍വ്വം തടഞ്ഞുവെച്ചെന്നും വസ്ത്രത്തിന്റെ പേര് പറഞ്ഞ് അസൂയ തീര്‍ത്തെന്നുമാണ് ലക്ഷ്മി പ്രിയയുടെ ആരോപണം. ഇതിനെത്തുടര്‍ന്ന് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പില്‍ ലക്ഷ്മി പ്രിയ നടത്തിയ ശബ്ദരേഖയിലെ പരാമര്‍ശങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്.
‘നീന കുറുപ്പേ, നിങ്ങള്‍ ഗതികിട്ടാതെ നരകിച്ച് ചാവുകയുള്ളൂ. സംഘടനയിലെ വിഷമാണ് നിങ്ങള്‍,’ എന്നിങ്ങനെയായിരുന്നു ലക്ഷ്മി പ്രിയയുടെ പൊട്ടിത്തെറി. നീന കുറുപ്പ് അഭിനയിച്ച് ബലിപ്പിച്ച ഏത് വേഷമാണ് ഇവിടെയുള്ളതെന്ന് ചോദിച്ച ലക്ഷ്മി പ്രിയ, നീനയെക്കാള്‍ സൗന്ദര്യം തന്റെ അമ്മയ്ക്കുണ്ടെന്നും പരിഹസിച്ചു. നീനയ്ക്ക് മലയാളം സംസാരിക്കാന്‍ അറിയില്ലെന്നും ‘ചേമ്പ് വിഴുങ്ങിയത്’ പോലെയാണ് ഇംഗ്ലീഷ് പറയുന്നതെന്നും പറഞ്ഞ് വ്യക്തിപരമായും കടന്നാക്രമിച്ചു. തന്റെ സംസാരത്തിന്റെ പേരില്‍ സംഘടന എന്ത് നടപടിയെടുത്താലും തനിക്ക് ഒരു ‘പുല്ലുമില്ല’ (ഭയമില്ല) എന്നാണ് ലക്ഷ്മി പ്രിയയുടെ വെല്ലുവിളി.
മുതിര്‍ന്ന നടിമാരുടെ കണ്ണീര് വീഴ്ത്തിയ നീനയ്ക്ക് അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും, തിരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ നീന കരുനീക്കം നടത്തിയതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ലക്ഷ്മി പ്രിയ അവകാശപ്പെടുന്നു. ലക്ഷ്മി പ്രിയയുടെ പെരുമാറ്റം സംഘടനയുടെ അന്തസ്സിന് ചേര്‍ന്നതല്ലെന്ന് ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ വ്യക്തമാക്കി. വാട്സാപ്പ് ഗ്രൂപ്പിലെ കൂടുതല്‍ അടിയൊഴുക്കുകള്‍ തടയാന്‍ ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലി ആക്കുകയും ചെയ്യും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്.
നിലവില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഔദ്യോഗിക ഭാരവാഹികള്‍ അല്ല. എങ്ങിലും ലക്ഷ്മി പ്രിയയുടെ പൊട്ടിത്തെറി അവരെ ഞെട്ടിച്ചു. അത് പുറത്തു വന്നത് എങ്ങനെ എന്നും പരിശോധിക്കണമെന്നാണ് ആവശ്യം. ഇത്തരം തമ്മില്‍ തല്ലു തുടര്‍ന്നാണ് അമ്മയുടെ പരിപാടികള്‍ക്കൊന്നും ഇനി ലാലും മമ്മൂട്ടിയും വരില്ല.



