യുഡിഎഫില്‍ എടുത്തിട്ടും അന്‍വറിന് ‘പുറത്ത്’ തന്നെ സ്ഥാനം; മുന്നണി യോഗങ്ങളില്‍ പ്രവേശനമില്ല; സതീശന്‍ വഴങ്ങിയത് ലീഗിന്റെ സമ്മര്‍ദ്ദത്തില്‍; സി.കെ ജാനുവിനും അസോസിയേറ്റ് പദവി മാത്രം; ഉണ്ണികൃഷ്ണന്‍ പോറ്റിയും യുഡിഎഫില്‍ എത്തുമോ!

തിരുവനന്തപുരം: പി.വി. അന്‍വറിനെ യുഡിഎഫ് പാളയത്തില്‍ എത്തിച്ചെങ്കിലും മുന്നണിയിലെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന നേതൃയോഗങ്ങളില്‍ അദ്ദേഹത്തിന് ഇരിപ്പിടമുണ്ടാകില്ല. മുസ്ലീം ലീഗിന്റെ ശക്തമായ പിന്തുണയാണ് അന്‍വറിന് തുണയായതെങ്കിലും, സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അന്‍വറിന്റെ വരവിനോടുള്ള എതിര്‍പ്പ് താല്‍ക്കാലികമായി മാറ്റിവെക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തകര്‍പ്പന്‍ വിജയം നിയമസഭയിലും ആവര്‍ത്തിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് അന്‍വറിനെയും ഡിഎംകെയും മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്. മുസ്ലീം ലീഗിനെ പിണക്കാതിരിക്കാനാണ് അന്‍വറിനെ സതീശന്‍ പിന്തുണയ്ക്കുന്നത്. മുന്നണിയുടെ വിജയമാണ് വലുതെന്ന സന്ദേശമാണ് ഇതിലൂടെ സതീശന്‍ നല്‍കുന്നത്.

അതിനിടെ ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ വിനു വി ജോണ്‍ നടത്തിയ അഭിപ്രായവും ചര്‍ച്ചയാകുകയാണ്. പിവി അന്‍വറിനെ തള്ളി പറയുകയായിരുന്നു ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസിനെതിരെ അന്‍വര്‍ നിരവധി ആരോപണമുയര്‍ത്തി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇതെല്ലാം എല്ലാവരും കേട്ടതാണ്. എന്നിട്ടിപ്പോള്‍ പിവി അന്‍വര്‍ യുഡിഎഫില്‍ എത്തി. ഇനി സ്വര്‍ണ്ണ കൊള്ളയില്‍ ജയിലിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയും യുഡിഎഫിലെത്തുമോ എന്ന ചോദ്യത്തോടെയാണ്

അന്‍വറിനൊപ്പം ആദിവാസി നേതാവ് സി.കെ. ജാനുവിനെയും അസോസിയേറ്റ് അംഗമായി യുഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടില്‍ നിന്നുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് ജാനുവിന് വീണ്ടും മുന്നണിയിലേക്ക് വഴിതുറന്നത്. എന്നാല്‍ അന്‍വറിനോ ജാനുവിനോ ഘടകകക്ഷികള്‍ക്ക് ലഭിക്കുന്ന പരിഗണനയോ അധികാരങ്ങളോ മുന്നണിയില്‍ ലഭിക്കില്ല. പുറത്തുനിന്ന് സഹകരിക്കുന്ന പാര്‍ട്ടികള്‍ എന്ന നിലയിലായിരിക്കും ഇവരുടെ പ്രവര്‍ത്തനം. സീറ്റ് വിഭജനത്തിലുള്‍പ്പെടെ ഇവരുടെ അഭിപ്രായം നേതൃത്വത്തെ അറിയിക്കാമെങ്കിലും യോഗങ്ങളില്‍ ഇവര്‍ക്ക് വാദിക്കാന്‍ കഴിയില്ല. എല്‍ഡിഎഫില്‍ കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്പി നില്‍ക്കുന്നതിന് സമാനമായ പദവിയാണ് ഇപ്പോള്‍ യുഡിഎഫില്‍ ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്.

അതേസമയം, യുഡിഎഫ് പ്രഖ്യാപനത്തെ തള്ളി കേരള കാമരാജ് കോണ്‍ഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ രംഗത്തെത്തി. താന്‍ അസോസിയേറ്റ് അംഗമാകാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും യുഡിഎഫ് നേതാക്കളുമായി വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിഎയിലെ ചില നിലപാടുകളില്‍ അതൃപ്തിയുണ്ടെങ്കിലും യുഡിഎഫില്‍ ചേരാന്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് വിഷ്ണുപുരം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെ കടന്നാക്രമിക്കാന്‍ അന്‍വറിനെ ഒരു കരുവാക്കി മാറ്റാനാണ് സതീശനും സംഘവും ലക്ഷ്യമിടുന്നത്. അന്‍വറിന് മത്സരിക്കാന്‍ സീറ്റ് നല്‍കുമെന്ന ഉറപ്പ് ലഭിച്ചെങ്കിലും ജാനുവിന്റെ കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. വയനാട്ടില്‍ ജാനുവിന് സീറ്റ് നല്‍കുക ബുദ്ധിമുട്ടുണ്ട്. വയനാട്ടിലെ മൂന്ന് സീറ്റിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തയ്യാറെടുപ്പിലാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top