വര്‍ഷങ്ങളായി തൃശ്ശൂര്‍ പൂരത്തിന് വര്‍ണ്ണവിസ്മയം തീര്‍ത്തിരുന്നവരുടെ ചോര വീണ് മുണ്ടത്തിക്കോടിന്റെ മണ്ണ് ചുവന്നു; സാമ്പിള്‍ വെടിക്കെട്ടിനായി തയ്യാറാക്കിയ അമൈറ്റും കുഴിമിന്നലുമെല്ലാം വന്‍ ശബ്ദത്തോടെ അന്തരീക്ഷത്തില്‍ കത്തിത്തീര്‍ന്നു. യമപുരിയായി വെടിപ്പുര; മുണ്ടത്തിക്കോട്ട് കരിമരുന്നുശാല തകര്‍ന്നു തരിപ്പണം: അഞ്ചു മരണം, വിറങ്ങലിച്ച് തൃശ്ശൂര്‍; പൂരാവേശം ദുരന്തമായി
തൃശ്ശൂര്‍: പൂരനഗരിയെ നടുക്കി മുണ്ടത്തിക്കോട്ട് മരണത്തിന്റെ ഇടിമുഴക്കം. തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലുണ്ടായ ഭീകരമായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. മുണ്ടത്തിക്കോട് ഗ്രാമത്തെ ശ്മശാനഭൂമിയാക്കി മാറ്റിയ ദുരന്തത്തില്‍ നാല്‍പ്പതോളം പേര്‍ […]

