അലുവ അതുല്‍ വധം: ഗൂഡാലോചന നിര്‍മ്മാതാവ് ലിസ്റ്റണ്‍ സ്റ്റീഫന്റെ ക്വാറിയില്‍?

രുനാഗപ്പള്ളിയിലെ അലുവ അതുല്‍ കൊലപാതകക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കൊലപാതകത്തിനായുള്ള ഗൂഢാലോചന നടന്നത് കൊല്ലം വാളകത്തെ ഒരു ക്വാറിയിലാണെന്ന് പോലീസ് കണ്ടെത്തി. പ്രശസ്ത സിനിമാ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, വിവാദ സന്യാസി സുനില്‍ സ്വാമി എന്നിവരുടെ ഉടമസ്ഥതയിലുള്ള ‘ശിവശക്തി ഗ്രാനൈറ്റ്‌സ്’ എന്ന ക്വാറി കേന്ദ്രീകരിച്ചാണ് പ്രതികള്‍ കൃത്യം ആസൂത്രണം ചെയ്തത്.

റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട വാര്‍ത്തയുടെ പ്രധാന വിശദാംശങ്ങള്‍ ഇങ്ങനെയാണ്. അലുവ അതുല്‍ കൊലപാതകത്തില്‍ ഗൂഢാലോചന നടന്നത് ലിസ്റ്റിന്‍ സ്റ്റീഫന്റെ ക്വാറിയിലാണ്. പ്രതികള്‍ ജീവനക്കാരായി തമ്പടിച്ചിരുന്നു കൊല്ലം വാളകത്തെ ഉമ്മന്നൂര്‍ പഞ്ചായത്തിലുള്ള ശിവശക്തി ഗ്രാനൈറ്റ്‌സ് എന്ന ക്വാറിയിലാണ് പ്രതികള്‍ ഒത്തുകൂടിയതും അതുലിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയതും കഴിഞ്ഞ മാസം ഏഴാം തീയതി അതുല്‍ ജാമ്യത്തില്‍ ഇറങ്ങിയത് മുതല്‍ ഈ ക്വാറിയില്‍ വെച്ച് ഗൂഢാലോചന നടന്നതായി പോലീസ് വിശ്വസിക്കുന്നു.

കേസില്‍ നിലവില്‍ 12 പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരില്‍ ഭൂരിഭാഗവും ഈ ക്വാറിയിലെ ജീവനക്കാര്‍ എന്ന നിലയിലാണ് അവിടെ തമ്പടിച്ചിരുന്നത്. പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നും അവര്‍ ഈ ക്വാറിയില്‍ നിരന്തരം ഒത്തുകൂടിയിരുന്നതായി വ്യക്തമായിട്ടുണ്ട്. സിനിമാ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍പ്പെട്ട സുനില്‍ സ്വാമി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ക്വാറി. ക്വാറി തന്റേതാണെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ സമ്മതിച്ചെങ്കിലും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

ഈ ക്വാറി ഗുണ്ടാ സംഘങ്ങളുടെ സങ്കേതമായിരുന്നോ എന്നും നാട്ടുകാരെ ഭീഷണിപ്പെടുത്താന്‍ ഉടമകള്‍ ഈ സംഘത്തെ ഉപയോഗിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഉടന്‍ തന്നെ ഈ ക്വാറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം എന്നും റിപ്പോര്‍ട്ടര്‍ പറയുന്നു. ഏതായാലും സിനിമാ നിര്‍മ്മാതാവിന്റെ ക്വാറിയിലെ ഗുണ്ടാ സാന്നിധ്യം ഞെട്ടലാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top