അവിവാഹിതനായ ഒരാള്‍ക്ക് ഉഭയസമ്മതപ്രകാരം എത്ര ബന്ധങ്ങളുമാകാം! രാഹുല്‍ ഔട്ട് ഓഫ് ഡേയ്ഞ്ചര്‍!

രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാനിറങ്ങിയ പിണറായി പോലീസിനും സര്‍ക്കാരിനും ഹൈക്കോടതിയുടെ കുരുക്ക്! അവിവാഹിതനായ ഒരാള്‍ക്ക് ഉഭയസമ്മതപ്രകാരം എത്ര ബന്ധങ്ങളുമാകാം, അതില്‍ നിയമപരമായി എന്ത് തെറ്റാണുള്ളതെന്ന കോടതിയുടെ ചോദ്യം പ്രോസിക്യൂഷന്റെ മുനയൊടിച്ചിരിക്കുകയാണ്.

വിവാഹിതനായ ഒരാള്‍ക്ക് പോലും സമ്മതത്തോടെ ബന്ധമാകാമെങ്കില്‍, അവിവാഹിതനായ രാഹുലിന് അതില്‍ എന്ത് ധാര്‍മ്മിക പ്രശ്നമാണുള്ളതെന്ന് കോടതി ചോദിക്കുമ്പോള്‍ ആവിയാകുന്നത് രാഹുലിനെതിരെയുള്ള ബലാത്സംഗക്കേസുകളാണ്. രാഹുലിനെ കുറ്റവാളിയായി ചിത്രീകരിക്കാന്‍ നോക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ വിറച്ചിരിക്കുകയാണ്.

ഹൈക്കോടതി വിധി തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെ സര്‍ക്കാര്‍ ഇനി സുപ്രീംകോടതിയിലേക്ക് പറക്കാനുള്ള നീക്കത്തിലാണ്. ഇനി രാഹുലിനെ കുടുക്കാന്‍ പോക്സോ എന്ന വജ്രായുധം പോലീസ് പുറത്തെടുക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പോക്സോ വന്നില്ലെങ്കില്‍ രാഹുല്‍ ഔട്ട് ഓഫ് ഡേയ്ഞ്ചര്‍!

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top