ഭാര്യയെ മന്ത്രി ഗണേഷ് തല്ലിയോ? പിണറായി ഇതു അറിഞ്ഞില്ലേ?

മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഗണേഷ്‌കുമാറിന്റെ കുടുംബ വീട്ടില്‍ വച്ച് ഗണേഷിന്റെ ഡ്രൈവര്‍ ഭാര്യയെ മര്‍ദിച്ചെന്നുള്‍പ്പെടെയുള്ള വിവരങ്ങളാണ് ഫെയ്സ്ബുക് പോസ്റ്റില്‍ ആരോപണങ്ങളായി ഉയര്‍ത്തിയിട്ടുള്ളത്.

മന്ത്രിയുടെ ഭാര്യയ്ക്ക് പരുക്കേല്‍ക്കുകയും, 112ലേക്ക് വിളിച്ച്, പൊലീസ് എത്തുകയും ചെയ്തിട്ടും നടപടിയെടുക്കാന്‍ തയാറായില്ലെന്നും പോസ്റ്റില്‍ പറയുന്നു. പരാതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തായെന്ന് അറിയില്ലെന്നും മന്ത്രിയുടെ വീട്ടിലെത്തിയ പൊലീസിനു ഗണേഷ്‌കുമാറിനെതിരെ വിഡിയോ തെളിവുകള്‍ കൈമാറിയിട്ടും നടപടിയെടുക്കാത്തതെന്താണെന്നും ഫെയ്സ്ബുക് പോസ്റ്റില്‍ യദുകൃഷ്ണന്‍ ചോദിക്കുന്നു.

ഈ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മന്ത്രി തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കണമെന്ന വെല്ലുവിളിയും യദുകൃഷ്ണന്‍ ഉയര്‍ത്തുന്നു. ഇതിനോട് മന്ത്രി പ്രതികരിച്ചിട്ടില്ല. യദുകൃഷ്ണയുടെ പോസ്റ്റ് മനോരമ അടക്കം വാര്‍ത്തയാക്കിയിട്ടുണ്ട്.

യദുകൃഷ്ണന്റെ പോസ്റ്റ് ചുവടെ

എവിടെ നിന്നോ കിട്ടിയ ഒരു സ്‌ക്രീന്‍ ഷോട്ടിന്റെ പേരില്‍ ഒരു എം എല്‍ എ ക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളും കേസ്സെടുത്ത പോലീസും ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ലല്ലൊ…..

  1. സംസ്ഥാന മന്ത്രി കെ ബി ഗണേഷ് കുമാര്‍ വാളകത്തെ കീഴൂട്ട് വീട്ടില്‍ വ്യഭിചാരം നടത്തിയത് നിങ്ങള്‍ അറിഞ്ഞില്ലെ ?
  2. ഭാര്യ ആ അവിഹിതം കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ ?
  3. ഭാര്യ സ്വന്തം മൊബൈലില്‍ തെളിവുകള്‍ ശേഖരിച്ചത് അറിഞ്ഞില്ലെ ?
  4. ഭാര്യയുടെ മൊബൈല്‍ മന്ത്രി കൈക്കലാക്കാന്‍ ശ്രമിച്ചത് നിങ്ങള്‍ അറിഞ്ഞില്ലെ?
  5. ഭാര്യയെ മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പേഴ്സണല്‍ സ്റ്റാഫ് മര്‍ദ്ദിച്ചത് നിങ്ങള്‍ അറിഞ്ഞില്ലെ?
  6. ഭാര്യ, പോലീസിന്റെ ടോള്‍ ഫ്രീ നമ്പറില്‍ പരാതി നല്‍കിയത് നിങ്ങള്‍ മുക്കിയില്ലെ?
  7. കീഴൂട്ട് വീട്ടിലെത്തിയ പോലീസിനെ മന്ത്രിഭാര്യ അവിഹിതത്തിന്റെ തെളിവുകള്‍ നല്‍കിയത് നിങ്ങളറിഞ്ഞില്ലെ ?
  8. മന്ത്രിഭാര്യക്ക് പരിക്കേറ്റിട്ടും പോലീസ് ഒരു നടപടിയും സ്വീകരിക്കാഞ്ഞതെന്തേ ?
  9. 112 ല്‍ നല്‍കിയ പരാതിയുടെ അവസ്ഥ എന്തായി എന്ന് ആരെങ്കിലും തിരക്കിയോ?
    ചുരുക്കത്തില്‍, ഒരു മന്ത്രി സ്വന്തം വീട്ടില്‍ അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടിട്ട്, ഭാര്യ കൈയോടെ പൊക്കിയിട്ട്, പോലീസില്‍ പരാതി നല്‍കിയിട്ട്, ഭാര്യയെ കൈയേറ്റം ചെയ്തിട്ട് ഈ നാട്ടില്‍ ഒരു നടപടിയുമില്ലെ ? ഇതെന്ത് നീതി ?
    (ഞാന്‍ വളച്ചുകെട്ടില്ലാതെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത് തെറ്റെങ്കില്‍ മന്ത്രി എനിക്കെതിരെ കേസ്സെടുപ്പിക്കട്ടെ; വെല്ലുവിളിയായി കരുതിയാലും ബുദ്ധിമുട്ടില്ല……)
    എം. ജെ യദു കൃഷ്ണന്‍
    (കെ. എസ്. യൂ സംസ്ഥാന വൈസ് പ്രസിഡന്റ്)

ഇതാണ് ആ വിവാദ പോസ്റ്റ്. ഗുരുതരമായ ആരോപണമാണ് യദു ഉന്നയിക്കുന്നത്. പക്ഷേ മന്ത്രി പ്രതികരിച്ചതുമില്ല. മന്ത്രിയുടെ ഭാര്യ ഇക്കാര്യത്തില്‍ പ്രതികരിക്കുമോ എന്നതാണ് നിര്‍ണ്ണായകം

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top