കരമന ജയന് പിഴയിട്ടത് വിവി രാജേഷ് അല്ല; ആ ഫ്ളക്സ് പിഴയ്ക്കും കേസിനും പിന്നിലെ കഥ

ബിജെപിക്ക് 20 ലക്ഷം പിഴയിട്ടത് മേയറല്ല; നടപടി ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന്. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ നിയമവിരുദ്ധമായി ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച സംഭവത്തില്‍ ബിജെപിക്ക് 20 ലക്ഷം രൂപ പിഴ. ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. നഗരത്തില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ കുടിയ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടലിലൂടെ കോര്‍പ്പറേഷന്‍ സെക്രട്ടറി കര്‍ശന നടപടി സ്വീകരിച്ചത്.

ഗരത്തിലെ പാതയോരങ്ങളിലും നടപ്പാതകളിലും അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് നടപ്പിലാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി നേരിട്ട് വിഷയത്തില്‍ ഇടപെട്ടത്. കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ ബിജെപി സ്ഥാപിച്ച ഫ്ലക്സുകള്‍ പോലും ചര്‍ച്ചകളില്‍. ഒടുവില്‍ കോടതി വിധി നടപ്പാക്കേണ്ടി വന്നതോടെയാണ് സെക്രട്ടറി നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തത്.

20 ലക്ഷം പിഴയും ക്രിമിനല്‍ കേസും വിമാനത്താവളം മുതല്‍ പുത്തരിക്കണ്ടം വരെയുള്ള റോഡുകളില്‍ നടപ്പാത തടസ്സപ്പെടുത്തി സ്ഥാപിച്ച ബോര്‍ഡുകളുടെ കണക്കെടുത്താണ് 20 ലക്ഷം രൂപ പിഴ ചുമത്തിയത്. വ്യാഴാഴ്ച നോട്ടീസ് നല്‍കി രണ്ട് മണിക്കൂറിനുള്ളില്‍ ബോര്‍ഡുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജെപി തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് പാളയം മുതല്‍ പുളിമൂട് ജങ്ഷന്‍ വരെ നിയമലംഘനം നടത്തി ബോര്‍ഡ് സ്ഥാപിച്ചതിന് കരമന ജയനെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തു. സ്വന്തം പാര്‍ട്ടി തന്നെ നിയമം ലംഘിച്ചപ്പോള്‍ നടപടിയെടുക്കാന്‍ മേയര്‍ മടിച്ചുനിന്നുവെന്നും കോടതിയുടെ കര്‍ശന നിലപാടാണ് കോര്‍പ്പറേഷന്‍ സെക്രട്ടറിയെക്കൊണ്ട് നടപടിയെടുപ്പിച്ചതെന്നുമാണ് സിപിഎം പോലും പറയുന്നത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top