ഗണേഷിനെ കുരുക്കാന്‍ ഭാര്യയുടെ മൊബൈല്‍ ക്യാമറ; കണ്ടത് സഹിക്കാനാവാത്ത കാഴ്ചകള്‍; ‘എനിക്ക് 5000 കാമുകിമാരുണ്ടെന്ന്’ ഗണേഷ്; വീടിനുള്ളില്‍ പേഴ്സണല്‍ സ്റ്റാഫിന്റെ ഗുണ്ടായിസം, രാത്രി 2 മണിക്ക് രക്ഷപ്പെട്ടോടി ബിന്ദു മേനോന്‍. ഗണേഷിന്റെ മന്ത്രിസ്ഥാനം തെറിക്കും? മുഖ്യമന്ത്രി കട്ടക്കലിപ്പില്‍!

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ മുള്‍മുനയിലാക്കി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. ഭര്‍ത്താവിനെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത അത്രയും അറപ്പുള്ള കാഴ്ചയാണ് താന്‍ നേരിട്ട് കണ്ടതെന്നും, ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ ഭദ്രമാണെന്നും ബിന്ദു മേനോന്‍ തുറന്നടിച്ചു. ഇതോടെ ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിന് സമാനമായ സാഹചര്യത്തില്‍, ഗണേശനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് സിപിഐ. ഗാര്‍ഹിക പീഡന ആരോപണം ഉയര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത അതൃപ്തിയിലാണ്.

മന്ത്രിയുടെ യഥാര്‍ത്ഥ മുഖം പുറത്തറിയാതിരിക്കാന്‍ പേഴ്സണല്‍ സ്റ്റാഫ് തന്നെ മര്‍ദ്ദിച്ചതായും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചതായും ബിന്ദു ആരോപിക്കുന്നു. താന്‍ കണ്ട നാടകീയ രംഗങ്ങളുടെ ഫോട്ടോ എടുത്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. ജീവനില്‍ ഭയന്ന തന്നെ, മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ഡ്രൈവറായ ശാന്തനും സ്റ്റാഫംഗമായ പ്രദീപുമാണ് തടഞ്ഞുവെച്ചത്. പുറത്തുപോകാതിരിക്കാന്‍ പ്രദീപ് വാതിലടച്ച് തന്റെ കൈ പിടിച്ചുമാറ്റിയെന്നും അവര്‍ വെളിപ്പെടുത്തി. കുടുംബമാനമോര്‍ത്ത് രണ്ട് ദിവസം മിണ്ടാതിരുന്നെങ്കിലും, തനിക്ക് ‘വട്ടാണെന്ന്’ ഗണേഷ് പ്രചരിപ്പിച്ചതോടെയാണ് സത്യങ്ങള്‍ തുറന്നുപറയാന്‍ ബിന്ദു തയ്യാറായത്.

സഹായത്തിനായി 112 എന്ന നമ്പറില്‍ വിളിച്ച് പിങ്ക് പോലീസിനെ വരുത്തിയെങ്കിലും അവര്‍ തിരിഞ്ഞുനോക്കിയില്ലെന്നത് പോലീസിന്റെ ഒളിച്ചുകളിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. താന്‍ പെട്ടി പാക്ക് ചെയ്തു വരുമ്പോഴേക്കും പോലീസ് മുങ്ങിയിരുന്നു. മന്ത്രിയുടെ വീട്ടിലേക്ക് വരാന്‍ ടാക്സിക്കാര്‍ പോലും ഭയന്ന ഭീതിജനകമായ അന്തരീക്ഷത്തില്‍ നിന്നും പുലര്‍ച്ചെ രണ്ട് മണിയോടെയാണ് താന്‍ പാലക്കാട്ടെ വീട്ടിലേക്ക് രക്ഷപ്പെട്ടോടിയതെന്ന് അവര്‍ കണ്ണീരോടെ പറയുന്നു.
തനിക്ക് അയ്യായിരത്തോളം ബന്ധങ്ങളുണ്ടെന്ന മന്ത്രിയുടെ പ്രതികരണം ഏറെ വേദനിപ്പിച്ചുവെന്ന് ബിന്ദു പറയുന്നു. പത്തനാപുരത്തും മറ്റും പല സ്ത്രീകള്‍ വരുന്നതും പോകുന്നതും പരസ്യമായ രഹസ്യമാണ്. വര്‍ഷങ്ങളായി എല്ലാം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു. ഒരു ‘സോറി’ പറയുമെന്ന് കരുതിയെങ്കിലും, തന്നോട് സംസാരിക്കാതെ ഫോണ്‍ ബ്ലോക്ക് ചെയ്തിട്ട് രണ്ട് മാസമായെന്നും അവര്‍ പറയുന്നു. 2019-ലും സമാനമായ പ്രശ്നങ്ങളെത്തുടര്‍ന്ന് താന്‍ മാറി നിന്നിരുന്നു. അന്ന് മുന്‍ എ.ഡി.ജി.പിയും ബന്ധുവുമായ ആര്‍. ശ്രീലേഖയുടെ അടുത്തേക്കാണ് സഹായത്തിനായി ഓടിയത്.

രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല, മറിച്ച് ഒരു സ്ത്രീയെന്ന നിലയിലുള്ള തന്റെ കടുത്ത വിഷമങ്ങള്‍ പങ്കുവെക്കാനായി മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ഫോണില്‍ വിളിച്ചിരുന്നുവെന്നും ബിന്ദു മേനോന്‍ വെളിപ്പെടുത്തി. എന്നാല്‍ ഗൗരവകരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും മന്ത്രിക്കെതിരെ കേസ് കൊടുക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നാണ് അവരുടെ നിലപാട്. തന്റെ കയ്യില്‍ ‘ചൈല്‍ഡ് ഓഫ് ജീസസ്’ എന്ന് പച്ചകുത്തിയിട്ടുണ്ടെന്നും, എല്ലാം ദൈവത്തിന്റെ കോടതിക്ക് വിടുകയാണെന്നും അവര്‍ വ്യക്തമാക്കുന്നു.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top