ആരോഗ്യസാമ്രാജ്യത്തിന്റെ അമരക്കാരന്‍; ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിനെ മികവിന്റെ നെറുകയിലെത്തിച്ച ദൂരദര്‍ശിയായ ഭരണാധികാരി; രോഗികള്‍ക്ക് തണലായി, ജീവനക്കാര്‍ക്ക് വഴികാട്ടിയായി; ഡോ. കെ.കെ. മനോജന്റെ വിജയഗാഥ

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയും ചികിത്സാ രംഗത്തിന്റെയും ഭൂപടത്തില്‍ സ്വന്തം പേര് സുവര്‍ണ്ണാക്ഷരങ്ങളാല്‍ അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് ഡോ. കെ. കെ. മനോജന്‍. ഏതാണ്ട് നൂറേക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന ആരോഗ്യ സാമ്രാജ്യത്തിന്റെ അമരക്കാരനായി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് തന്നെ മാതൃകയാണ്. വൈസ് ചെയര്‍മാന്‍, ഡയറക്ടര്‍ എന്നീ നിലകളില്‍ അദ്ദേഹം നല്‍കുന്ന നേതൃത്വം ഈ സ്ഥാപനത്തെ ഇന്ന് സംസ്ഥാനത്തെ മുന്‍നിര മെഡിക്കല്‍ കോളേജുകളില്‍ ഒന്നായി ഉയര്‍ത്തിയിരിക്കുന്നു. ശ്രീനാരായണിയനും പൊതു പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ ആര്‍ സി രാജീവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഡോ മനോജന്റെ ജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

നാലായിരത്തിലധികം ജീവനക്കാരുള്ള ഒരു ബൃഹദ് സ്ഥാപനത്തെ പുഞ്ചിരിയോടെയും കരുത്തോടെയും നയിക്കുന്ന ഡോ. മനോജന്‍, കേവലം ഒരു ‘ബോസ്’ എന്നതിലുപരി ഒരു ടീം ലീഡറായാണ് അറിയപ്പെടുന്നത്. ക്ലീനിംഗ് തൊഴിലാളികള്‍ മുതല്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ വരെ നീളുന്ന വലിയൊരു നിരയോടുള്ള അദ്ദേഹത്തിന്റെ മാനവിക സമീപനം ശ്രദ്ധേയമാണ്. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഗോകുലം ഗോപാലന്റെ ദൂരദര്‍ശിത്വവും സാമൂഹിക പ്രതിബദ്ധതയും പാതയായി സ്വീകരിച്ചാണ് അദ്ദേഹം മുന്നേറുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ‘ഒന്നുചേര്‍ന്ന് ഉയരുക’ എന്ന സന്ദേശം തന്റെ ഭരണശൈലിയില്‍ അദ്ദേഹം പ്രാവര്‍ത്തികമാക്കുന്നു.

മെഡിക്കല്‍ കോളേജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ നിലവാരം, ഗവേഷണം, സാങ്കേതിക സൗകര്യങ്ങള്‍ എന്നിവയില്‍ അദ്ദേഹം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. പ്രതിവര്‍ഷം 150-ഓളം യുവ ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുന്ന ഈ സ്ഥാപനത്തില്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ യൂണിറ്റിന്റെ വികസനത്തിലും 360 ഡിഗ്രി മൂല്യനിര്‍ണ്ണയ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിലും അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചു. മികച്ച അധ്യാപകന്‍ എന്ന നിലയില്‍ ആധുനിക പഠനരീതികള്‍ നടപ്പിലാക്കാന്‍ അദ്ദേഹം എപ്പോഴും മുന്‍കൈ എടുക്കുന്നു.

രണ്ടു പതിറ്റാണ്ടിലേറെ ക്ലിനിക്കല്‍ രംഗത്ത് സജീവമായിരുന്ന അദ്ദേഹം രോഗികളോടുള്ള കരുണാപൂര്‍ണ്ണമായ സമീപനത്തിലൂടെയാണ് ജനഹൃദയങ്ങളില്‍ ഇടംപിടിച്ചത്. വയോജനങ്ങള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കുമായി പാലിയേറ്റീവ് കെയര്‍ വിഭാഗം ആരംഭിച്ചതും പൊതുജനാരോഗ്യ ബോധവല്‍ക്കരണത്തിനായി ‘ആരോഗ്യശ്രീ’ മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ആയി പ്രവര്‍ത്തിക്കുന്നതും അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളങ്ങളാണ്. ദക്ഷിണ കേരളത്തിലെ മികച്ച മള്‍ട്ടി-സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലൊന്നായ ജി.ജി (GG) ഹോസ്പിറ്റലിന്റെ വിജയത്തിന് പിന്നിലും അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്.

കരുണയും കാര്യക്ഷമതയും ദൂരദര്‍ശിത്വവും കൈമുതലായുള്ള ഈ ഭരണകര്‍ത്താവ് ഒരു വിദ്യാഭ്യാസ നവോത്ഥാന നായകന്‍ കൂടിയാണ്. ഗോകുലം മെഡിക്കല്‍ കോളേജിന്റെയും ജി.ജി ഹോസ്പിറ്റലിന്റെയും മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീജ ജി. മനോജനാണ് ഭാര്യ. വിദ്യാര്‍ത്ഥിയായ വിദ്യുദ് മകനാണ്. ആര്‍.സി. രാജീവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡോ. മനോജന്റെ ഈ സ്തുത്യര്‍ഹമായ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകം വീണ്ടും ശ്രദ്ധിക്കുന്നത്.

ആര്‍ സി രാജീവിന്റെ പോസ്റ്റ് ചുവടെ

മെഡിക്കല്‍വിദ്യാഭ്യാസത്തിന്റെയും #ചികിത്സാരംഗത്തിന്റെയുംഭൂപടത്തില്‍ #ശക്തമായഅടയാളം_പതിപ്പിച്ച
പേരാണ്ഡോകെകെമനോജന്‍

MBBS, MD (Gen Med), FRCP (Glasg), MBA

ഏതാണ്ട് നൂറോളം ഏക്കറില്‍ വിശാലമായി വിരിഞ്ഞു നില്‍ക്കുന്ന മെഡിക്കല്‍ കോളേജും അതോടൊപ്പം അഭിമാനമായി ഉയര്‍ന്നു നില്‍ക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും – ഈ മഹത്തായ ആരോഗ്യ സാമ്രാജ്യത്തിന്റെ ചുക്കാന്‍ ഡോ. കെ. കെ. മനോജന്റെ ഉറച്ച കരങ്ങളിലാണ്

വൈസ് ചെയര്‍മാനും ഡയറക്ടറുമായ അദ്ദേഹം നയിക്കുന്ന Sree Gokulam Medical College & Research Foundation, ഇന്ന് കേരളത്തിലെ എണ്ണിപ്പറയാവുന്ന മുന്‍നിര മെഡിക്കല്‍ കോളേജുകളില്‍ ഒന്നായി ഉയര്‍ന്നുനില്‍ക്കുന്നു.

ഏകദേശം 4000-ത്തിലധികം ജീവനക്കാരുടെ സജീവ സാന്നിധ്യത്തില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരിക്കലും ക്ഷീണമറിയാത്ത പുഞ്ചിരിയോടെ സ്ഥാപനത്തിന്റെ ഓരോ നാഡിയിലും സാന്നിധ്യം രേഖപ്പെടുത്തുന്ന കെ. കെ. മനോജന്‍ എന്ന വ്യക്തിത്വം നിസ്തുലവും അപൂര്‍വ്വവുമാണ് എന്ന് നിസ്സംശയം പറയേണ്ടിവരും.
ക്ലീനിംഗ് തൊഴിലാളി മുതല്‍ അതി വിദഗ്ധരായ ഡോക്ടര്‍മാരുവരെ – എല്ലാവരോടും ഒരേ മാനവും ഒരേ മാനവിക സമീപനവും കൈക്കൊള്ളുന്ന അദ്ദേഹം ജീവനക്കാര്‍ക്ക് ഒരു ”ബോസ്” അല്ല; മറിച്ച് ഒരു ടീം ലീഡര്‍, ഒരു മാര്‍ഗദര്‍ശി, പലര്‍ക്കും സഹോദര തുല്യന്‍. നേതൃപാടവം അധികാരത്തില്‍ അല്ല, ആത്മബന്ധത്തില്‍ ആണെന്ന് ജീവിതത്തിലൂടെ തെളിയിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
ഗോകുലം മെഡിക്കല്‍ കോളേജിന്റെ ചെയര്‍മാനായ Dr. Gokulam Gopalan-ന്റെ കുടുംബാംഗമാണ്
ഡോ. കെ. കെ.മനോജന്‍.
ചെയര്‍മാന്റെ ദൂരദര്‍ശിത്വവും സാമൂഹിക പ്രതിബദ്ധതയും പാതയായി സ്വീകരിച്ച അദ്ദേഹം, അതേ മൂല്യങ്ങളും പ്രവര്‍ത്തനശൈലിയും ആത്മാര്‍ത്ഥതയുമാണ് തന്റെ നേതൃത്വത്തില്‍ തെളിയിക്കുന്നത്.
അതോടൊപ്പം, ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളെ ഹൃദയത്തില്‍ ധാരാളമായി സൂക്ഷിക്കുന്ന തികഞ്ഞ ഭക്തനാണ് ഡോ. മനോജന്‍. ”ഒന്നുചേര്‍ന്ന് ഉയരുക” എന്ന ഗുരുദേവ സന്ദേശം അദ്ദേഹത്തിന്റെ ഭരണ ശൈലിയിലും സ്ഥാപന വികസന തത്വങ്ങളിലും വ്യക്തമായി പ്രതിഫലിക്കുന്നു.
വിസ്തൃതമായ ക്യാമ്പസ്, ആയിരക്കണക്കിന് ജീവനക്കാര്‍, അനവധി വിദ്യാര്‍ത്ഥികള്‍, ആയിരങ്ങളായ രോഗികള്‍ – ഇവയെല്ലാം ഒരൊറ്റ ദര്‍ശനത്തില്‍ കൂട്ടിച്ചേര്‍ത്ത് മുന്നോട്ട് നയിക്കുന്ന കരുത്തുറ്റ നേതൃത്വമാണ് ഡോ. കെ. കെ. മനോജന്‍.

അദ്ദേഹം ഒരു അഡ്മിനിസ്‌ട്രേറ്റര്‍ മാത്രമല്ല,
ഒരു സ്ഥാപനത്തിന്റെ ഹൃദയമിടിപ്പ്,
ഒരു സംഘത്തിന്റെ ആത്മവിശ്വാസം,
ഒരു ആരോഗ്യ സാമ്രാജ്യത്തിന്റെ ദിശാബോധം.
ഗോകുലത്തിന്റെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്ന ദൂരദര്‍ശിയായ ഭരണകര്‍ത്താവാണ് ഡോ. കെ. കെ. മനോജന്‍.

ആധുനികവത്കരണത്തിന്റെ ആകാംക്ഷ മികവിന്റെ യാത്ര
മെഡിക്കല്‍ കോളേജിനെ ആധുനികവത്കരിച്ച് ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിക്കാനുള്ള തീവ്ര പരിശ്രമമാണ് Dr.കെ. കെ. മനോജന്‍ നടത്തി കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ നിലവാരം, ക്ലിനിക്കല്‍ പരിശീലനം, സാങ്കേതിക സൗകര്യങ്ങള്‍, ഗവേഷണ അന്തരീക്ഷം എല്ലാം അന്താരാഷ്ട്ര മാനദണ്ഡങ്ങളിലേക്ക് ഉയര്‍ത്താനുള്ള ദൗത്യമാണ് അദ്ദേഹത്തിന്റേത്.

ഇന്ന് ഗോകുലം മെഡിക്കല്‍ കോളേജ് കേരളത്തിലെ പ്രമുഖ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധാന സ്ഥാനത്ത് നില്‍ക്കുന്നു.

പ്രതിവര്‍ഷം ഏകദേശം 150-ഓളം യുവ ഡോക്ടര്‍മാരാണ് ഇവിടെ നിന്ന് പഠിച്ച് പുറത്തിറങ്ങുന്നത്. മെഡിസിന്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ പി.ജി പഠനവും മികച്ച രീതിയില്‍ നടന്നു വരുന്നു.
കരുണയും കാര്യക്ഷമതയും കൈകോര്‍ക്കുന്ന ഭരണകര്‍ത്താവ്
ഡോ. കെ. കെ. മനോജന്‍ പ്രമുഖ ഡോക്ടറും ആരോഗ്യ ഭരണ വിദഗ്ധനുമാണ്. അദ്ദേഹത്തിന്റെ നേതൃത്ത്വം കേരളത്തിലെ ആരോഗ്യരംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഡോ. മനോജന്‍ ഒരു മികച്ച അധ്യാപകനാണ്. പാഠ്യപദ്ധതി വികസനം, പഠന-അധ്യാപന രീതികള്‍, മൂല്യനിര്‍ണ്ണയ സംവിധാനങ്ങള്‍ എന്നിവയില്‍ നവീന ആശയങ്ങള്‍ നടപ്പിലാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. സ്ഥാപനത്തിലെ Medical Education Unit-ന്റെ വികസനത്തില്‍ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്.

വിദ്യാര്‍ത്ഥികള്‍ക്കും ഇന്റേണുകള്‍ക്കും പി.ജി വിദ്യാര്‍ത്ഥികള്‍ക്കും 360 ഡിഗ്രി തുടര്‍ച്ചയായ മൂല്യനിര്‍ണ്ണയം നടപ്പിലാക്കുന്നതില്‍ അദ്ദേഹത്തിന്റെ ദൂരദര്‍ശിത്വം വലിയ മാറ്റമുണ്ടാക്കി.

അധ്യാപകരെ പുതിയ പാഠ്യരീതികളും ആധുനിക വിലയിരുത്തല്‍ സംവിധാനങ്ങളും സ്വീകരിക്കാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
വൈദ്യരംഗത്തെ മാനവിക മുഖം
രണ്ടു പതിറ്റാണ്ടോളം ക്ലിനിക്കല്‍ രംഗത്ത് മുന്‍നിരയില്‍ നിന്ന ഡോക്ടറാണ് കെ. കെ. മനോജന്‍. രോഗികളോടുള്ള സൗമ്യവും കരുണാപൂര്‍ണവുമായ സമീപനമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അടിസ്ഥാനം.

Sree Gokulam Medical College Hospital-ല്‍
ജീഡിയാട്രിക് & പാലിയേറ്റീവ് കെയര്‍ വിഭാഗം ആരംഭിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട രോഗികള്‍ക്കും വയോജനങ്ങള്‍ക്കും സൗജന്യമായി വൈദ്യസഹായം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച
ഈ സേവനം ആരോഗ്യരംഗത്ത് ഒരു മാനവിക മാതൃകയാണ്.

പൊതുജനാരോഗ്യ വെല്ലുവിളികളെ കുറിച്ച് ബോധവത്കരണം സൃഷ്ടിക്കാന്‍ ‘Arogyasree’ എന്ന ആരോഗ്യ മാസിക ആരംഭിക്കുകയും അതിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

GG Hospital –
വിശ്വാസത്തിന്റെ പുതിയ വിലാസം

Sree Gokulam Group-ന്റെ ഫ്‌ലാഗ്ഷിപ്പ് ആശുപത്രിയായ GG Hospital ഇന്ന് ദക്ഷിണ കേരളത്തിലെ അതിവേഗം വളരുന്ന മള്‍ട്ടി-സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ഒന്നായി മാറിയിരിക്കുന്നു. ദേശീയവും അന്തര്‍ദേശീയവുമായ രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഉയര്‍ന്ന നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങള്‍, ആത്മാര്‍ത്ഥമായ സേവന മനോഭാവം, നൈതിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ചികിത്സാരീതി – ഇവയാണ് GG Hospital-ന്റെ വിജയത്തിന്റെ കരുത്ത്. ഈ സ്ഥാപനത്തെയും മെഡിക്കല്‍ കോളേജിനെയും ഉയര്‍ന്ന നിലവാരത്തിലേക്ക് നയിച്ചതില്‍
ഡോ. മനോജന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം നിര്‍ണായകമാണ്.

ദര്‍ശനത്തിന്റെ വേരുകള്‍ ..
കരുണയുടെ പാരമ്പര്യം

ഗോകുലം ഗ്രൂപ്പിന്റെ ചെയര്‍മാനായ
Dr. Gokulam Gopalan-ന്റെ കരുണ നിറഞ്ഞ സാമൂഹിക പ്രവര്‍ത്തനങ്ങളും സേവന മനോഭാവവും തന്നെയാണ് ഈ മഹത്തായ ആരോഗ്യ സാമ്രാജ്യത്തിന്റെ അടിത്തറ.
അദ്ദേഹത്തിന്റെ ദാനധര്‍മ്മ പ്രവര്‍ത്തനങ്ങളും മനുഷ്യസ്‌നേഹപരമായ ഇടപെടലുകളും സ്ഥാപനത്തിന്റെ ആത്മാവായി മാറിയിരിക്കുന്നു.
ആ പാത പിന്തുടര്‍ന്ന്, അതേ മൂല്യങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിച്ച് മുന്നേറുന്ന വ്യക്തിത്വമാണ് ഡോ. കെ. കെ. മനോജന്‍.
കരുണ, കര്‍ശനത, കാര്യക്ഷമത, ദൂരദര്‍ശിത്വം
ഈ നാല് തൂണുകളിലാണ് അദ്ദേഹം ആരോഗ്യ രംഗത്തെ ഒരു ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്തി നിര്‍ത്തുന്നത്.

ഡോ. കെ. കെ. മനോജന്‍
ഒരു അഡ്മിനിസ്‌ട്രേറ്റര്‍ മാത്രമല്ല,
ഒരു വിദ്യാഭ്യാസ നവോത്ഥാനനായകന്‍,
ഒരു മാനവിക വൈദ്യന്‍,
ഒരു ദൂരദര്‍ശിയായ ആരോഗ്യ ശില്‍പി.
ഗോകുലത്തിന്റെ ഉയര്‍ച്ചയുടെ ഹൃദയമിടിപ്പ്

അതാണ് ഡോ. കെ. കെ. മനോജന്‍.

ഗോകുലം മെഡിക്കല്‍ കോളേജിന്റെയും
G G ഹോസ്പിറ്റലിന്റെയും മാനേജിങ്ങ് ഡയറക്ടര്‍ ഡോ: ഷീജാ ജി മനോജനാണ് ഭാര്യ വിദ്യാര്‍ത്ഥിയായ വിദ്യുദ് മകനും അടങ്ങുന്നതാണ് കുടുംബം

Rajeev R C

ഇത്തരംവാര്‍ത്തകള്‍വൈറല്‍ആകണണമെങ്കില്‍എല്ലാവരുംഷെയര്‍ചെയ്യുക
haripadvarthakal #drkkmanojan #GokulamGopalan #gokulammedicalcollege

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top