ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മത്സരിക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സിപിഎം ഏറ്റെടുക്കില്ല. പകരം ഈ സീറ്റ് മറ്റൊരു ഘടകക്ഷിക്ക് കൊടുക്കും. തിരുവനന്തപുരം സെന്‍ട്രല്‍ നിയോജകമണ്ഡലം നിലനിര്‍ത്താന്‍ ഇടതു മുന്നണിയില്‍ സ്ഥാനാര്‍ഥി കവടിയാര്‍ ധര്മ്മന് ആയിരിക്കുമെന്നാണ് സൂചന.
ഈ സീറ്റ് ഇടതു മുന്നണിയില്‍ കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിന് നല്‍കും. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് ഉന്നത അധികാര സമതി അംഗംവും സംസ്ഥാന ഫോറസ്റ്റ് ഇന്ഡിസ്ട്രീസ് ഡയറക്ടറുമാണ്. നിലവില്‍ എറണാകുളം അങ്കമാലിയും തിരുവനന്തപുരം സെന്ട്രലുമാണ് സ്കറിയ തോമസ് വിഭാഗം ആവശ്യപ്പെട്ടത്. അങ്കമാലിയില്‍ പാര്‍ട്ടി ചെയര്മാന് ബിനോയ് ജോസഫും സെന്‍ട്രല്‍ ഇല് കവടിയാര്‍ ധര്‍മ്മനും മത്സരിക്കുമെന്നാണ് സ്കറിയാ തോമസ് വിഭാഗം പറയുന്നത്. എന്നാല്‍ സിപിഎമ്മോ ഇടതു മുന്നണിയോ ഇക്കാര്യം സ്ഥിരീകരിക്കുന്നുമില്ല.



