പപ്പയുടെ യങ് വേര്‍ഷന്‍’ ആണെന്ന് മമ്മി; ‘യു വില്‍ ബി മൈ ലൈഫ് പാര്‍ട്ണര്‍’! ഇത് യുവതിയെ വളച്ചെടുത്ത മാങ്കൂട്ടലിസം

‘രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശിനിയായ യുവതി നല്‍കിയ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാണ്. ഇതിന് കാരണം ഒരു യുവതിയുടെ മൊഴിയാണ്. എങ്ങനെയാണ് ഈ യുവതി മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്. യുവതിയുടെ മൊഴിയില്‍ പറയുന്നത് ഇങ്ങനെ. കാനഡയില്‍ ജോലി ചെയ്തിരുന്ന യുവതി, തന്റെ അമ്മ ടിവിയില്‍ രാഹുലിന്റെ പ്രസംഗങ്ങള്‍ കണ്ട് ഇയാള്‍ ‘പപ്പയുടെ യങ് വേര്‍ഷന്‍’ ആണെന്ന് പറയുന്നത് കേട്ടാണ് അദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങിയത്.

നാട്ടിലുള്ള ഒരു സുഹൃത്ത് വഴിയാണ് രാഹുലിന്റെ നമ്പര്‍ ലഭിച്ചതെന്നും ആദ്യം വെറുതെ സേവ് ചെയ്തു വെച്ചതല്ലാതെ സംസാരിച്ചിരുന്നില്ലെന്നും യുവതി മൊഴി നല്‍കി. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ വര്‍ഷങ്ങളുടെ പരിചയമുള്ള ഒരാളോടെന്ന പോലെ വളരെ സാധാരണമായ രീതിയിലായിരുന്നു രാഹുലിന്റെ പെരുമാറ്റം. താന്‍ വിവാഹിതയാണെന്ന കാര്യം തുടക്കത്തിലേ പറഞ്ഞിരുന്നതായി യുവതി പറയുന്നു. എന്നാല്‍ പിന്നീട് നിരന്തരമായി തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും കുട്ടികളില്ലാത്തതിനെക്കുറിച്ചും രാഹുല്‍ ചോദിച്ചു കൊണ്ടിരുന്നു.

നിര്‍ബന്ധിച്ചപ്പോള്‍ ദാമ്പത്യത്തില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് പറയേണ്ടി വന്നുവെന്നും ഈ സമയം രാഹുല്‍ തന്നെ ആശ്വസിപ്പിക്കാന്‍ എന്ന രീതിയില്‍ സംസാരിക്കുകയും തന്നോടൊപ്പം ഇറങ്ങിവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ‘യു വില്‍ ബി മൈ ലൈഫ് പാര്‍ട്ണര്‍’ എന്ന് രാഹുല്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നതായും തനിക്ക് കുട്ടികളുണ്ടായാല്‍ അവര്‍ക്ക് ഒരു നല്ല അമ്മയെ വേണമെന്നും അതിന് നീ അനുയോജ്യയാണെന്നും അദ്ദേഹം വിശ്വസിപ്പിച്ചു. താന്‍ നല്ലൊരു പിതാവായിരിക്കുമെന്നും മൂന്ന് കുട്ടികളെങ്കിലും വേണമെന്നുമായിരുന്നു രാഹുലിന്റെ ആവശ്യമെന്നും മൊഴിയിലുണ്ട്. 2024 ഏപ്രിലില്‍ തിരുവല്ലയിലെ ഒരു ഹോട്ടലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിക്കുന്നു.

ഗര്‍ഭിണിയായപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, കുഞ്ഞ് മറ്റാരുടേതോ ആണെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും ഗര്‍ഭഛിദ്രം നടത്തിച്ചുവെന്നും ഇതിന്റെ തെളിവായി ഭ്രൂണത്തിന്റെ സാമ്പിളുകള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. തന്റെ പക്കല്‍ നിന്നും ലക്ഷക്കണക്കിന് രൂപ രാഹുല്‍ വാങ്ങിയതായി യുവതി വെളിപ്പെടുത്തി. പാലക്കാട് ഫ്ലാറ്റ് വാങ്ങാനും ആഡംബര വസ്ത്രങ്ങള്‍ക്കും വാച്ചുകള്‍ക്കുമായി യുവതിയുടെ പണം ഉപയോഗിച്ചുവെന്നും അടിവസ്ത്രം വാങ്ങാന്‍ പോലും തന്നില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു.

പരാതി നല്‍കിയാല്‍ യുവതിയുടെ കുടുംബത്തെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുല്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. നിലവില്‍ 2026 ജനുവരി 11-ന് അറസ്റ്റിലായ രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top