മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ പൂങ്കുഴലിയുടെ ഇടിമിന്നല്‍ ഓപ്പറേഷന്‍; പാലക്കാട്ടെ എംഎല്‍എ അറസ്റ്റില്‍; പോലീസ് ഓപ്പറേഷന്‍ വിജയം

പത്തനംതിട്ട: പാലക്കാട്ടെ ആ പഴയ കെപിഎം ഹോട്ടല്‍! അര്‍ദ്ധരാത്രിയില്‍ വീണ്ടും പോലീസ് വണ്ടികള്‍ ഇരച്ചെത്തുന്നു! പക്ഷേ ഇത്തവണ പഴയതുപോലെ നീലപ്പെട്ടി തപ്പി നാണംകെട്ട് മടങ്ങാനല്ല പോലീസ് വന്നത്. ലക്ഷ്യം കൃത്യം രാഹുല്‍ മാങ്കൂട്ടത്തില്‍! കാനഡയില്‍ നിന്ന് പാതിരാത്രിയില്‍ വന്ന ഇമെയില്‍ പരാതിയില്‍ പാലക്കാട് എംഎല്‍എ കുടുങ്ങുമ്പോള്‍, ഇത് പൂങ്കുഴലി ഐപിഎസ് എന്ന പെണ്‍സിംഹത്തിന്റെ തന്ത്രത്തില്‍ പോലീസിന്റെ മധുരപ്രതികാരം!

മൂന്ന് ദിവസം മുന്‍പ് മുഖ്യമന്ത്രിയുടെ ഇമെയിലിലേക്ക് വന്ന ആ സന്ദേശം ഒരു ബോംബായിരുന്നു! പരാതിക്കാരി തിരുവല്ല സ്വദേശിനി, താമസം കാനഡയില്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെ യുവതി നല്‍കിയ മൊഴി കേട്ട് പോലീസ് ഞെട്ടി. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം, ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്! യുവതി നാളെ നാട്ടിലെത്താനിരിക്കെ രാഹുല്‍ മുങ്ങുമെന്ന് കരുതിയ പൂങ്കുഴലി ഐപിഎസ് ഓപ്പറേഷന്‍ ‘ഇടിമിന്നലിന്’ ഉത്തരവിട്ടു.

ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയെ മാത്രം കൂട്ടി അതീവ രഹസ്യമായായിരുന്നു നീക്കം. രാഹുല്‍ താമസിച്ച ഹോട്ടലില്‍ പോലീസുകാരും രഹസ്യമായി മുറിയെടുത്തു. രാത്രി 12.15-ഓടെ ഹോട്ടല്‍ റിസപ്ഷനിലെ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. പുറംലോകവുമായുള്ള സകല ബന്ധങ്ങളും വിച്ഛേദിച്ചു. ഡ്രൈവറും സഹായികളും പോയെന്ന് ഉറപ്പുവരുത്തിയ പോലീസ് 12.30-ഓടെ രാഹുലിന്റെ മുറിയിലെത്തി.

നാടകീയമായിരുന്നു പിന്നീട് നടന്ന കാര്യങ്ങള്‍. ആലത്തൂരിലേക്ക് എന്ന് വിശ്വസിപ്പിച്ച് രാഹുലിനെയും കൊണ്ട് പോലീസ് നേരെ വിട്ടത് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക്! പാലക്കാട് ഫ്‌ലാറ്റ് വാങ്ങാന്‍ പണം ചോദിച്ചെന്നും തിരുവല്ലയില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പറയുമ്പോള്‍, മുന്‍പത്തെ രണ്ട് കേസുകളില്‍ കിട്ടിയ ജാമ്യത്തിന്റെ കരുത്തില്‍ ഇനി രക്ഷപെടാന്‍ രാഹുലിനാകില്ല.

അന്ന് നീലപ്പെട്ടി രാഹുലിനെ നിയമസഭയിലെത്തിച്ചു. ഇന്ന് ഇതേ ഹോട്ടലില്‍ പോലീസ് ഒരുക്കിയ ചാണക്യതന്ത്രം രാഹുലിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ കരിനിഴലാവുകയാണ്. ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ പൂട്ടായി വരുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എങ്ങനെ നേരിടും ഈ നിയമയുദ്ധം? കാത്തിരുന്ന് കാണാം! രാഹുലിന് ഇനി പാലക്കാട് മത്സരിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെ രാഷ്ട്രീയ ഭാവി അടയുകയാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top