ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയവര്‍ക്കെതിരെ മുന്നറിയിപ്പ്: വിദ്യാലയങ്ങളില്‍ വിഭജനവും അവധിക്കാല ക്ലാസുകളും വേണ്ട: മാനേജ്മെന്റുകള്‍ക്ക് ‘മന്ത്രിയപ്പൂപ്പന്റെ’ ആഞ്ഞടിക്കല്‍

തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളില്‍ മതത്തിന്റെ പേരില്‍ കുട്ടികളെ വേര്‍തിരിക്കാനുള്ള ശ്രമങ്ങളും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്ന രീതിയും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കര്‍ശനമായി മുന്നറിയിപ്പ് നല്‍കി. ചില സ്വകാര്യ സ്‌കൂളുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയെ ‘മന്ത്രിയപ്പൂപ്പന്‍’ രൂക്ഷമായി വിമര്‍ശിച്ചു.

മതനിരപേക്ഷ പാരമ്പര്യമുള്ള കേരളത്തില്‍ വിഭജനത്തിന്റെ വിഷവിത്തുകള്‍ പാകാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജാതിമത ചിന്തകള്‍ക്കപ്പുറം ഒന്നിച്ച് വളരേണ്ട വിദ്യാലയ മുറ്റങ്ങളില്‍ വര്‍ഗീയത കലര്‍ത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും എയ്ഡഡ്, അണ്‍ എയ്ഡഡ് വ്യത്യാസമില്ലാതെ എല്ലാ സ്ഥാപനങ്ങളും രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇതിന് പുറമെ, കുട്ടികളുടെ വിശ്രമവും മാനസിക ഉല്ലാസവും കവര്‍ന്നെടുത്ത് വേനലവധി കാലത്ത് പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അത്തരം സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

കളിച്ചു വളരേണ്ട പ്രായത്തില്‍ പഠനഭാരം അടിച്ചേല്‍പ്പിക്കാതെ കുട്ടികളുടെ ആരോഗ്യത്തിനും അവകാശങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്നും, നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. വേനലവധി കാലത്ത് വിദ്യാലയങ്ങളില്‍ പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അത്തരം നടപടികള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. കുട്ടികളുടെ വിശ്രമവേളകളും മാനസിക ഉല്ലാസവും കവര്‍ന്നെടുത്ത് അവധിക്കാലത്ത് ക്ലാസുകള്‍ നടത്താന്‍ ശ്രമിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി നല്‍കുന്ന മുന്നറിയിപ്പ്.

പഠനഭാരമില്ലാതെ കുട്ടികള്‍ക്ക് കളിച്ചു വളരാനും സര്‍ഗ്ഗാത്മകമായി സമയം ചെലവഴിക്കാനുമുള്ള അവസരമാണ് അവധിക്കാലമെന്നും, അത് കവര്‍ന്നെടുത്ത് വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നത് വിദ്യാഭ്യാസ ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് എന്നിങ്ങനെ എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. കാലാവസ്ഥാ വ്യതിയാനവും കടുത്ത ചൂടും പരിഗണിച്ച് കുട്ടികളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കണമെന്നും, മാനേജ്മെന്റുകള്‍ നിയമം ലംഘിച്ച് മുന്നോട്ട് പോയാല്‍ സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നും മന്ത്രിയപ്പൂപ്പന്‍ വ്യക്തമാക്കി.

ചില സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകളോട് പ്രതികരിക്കവേ, കുട്ടികളുടെ പ്രിയപ്പെട്ട ‘മന്ത്രിയപ്പൂപ്പന്‍’ വിദ്യാഭ്യാസ രംഗത്തെ സങ്കുചിത നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷ പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന് ഇത്തരം പ്രവണതകള്‍ അപരിചിതമാണെന്നും വിദ്യാലയ മുറ്റങ്ങളില്‍ വര്‍ഗീയതയുടെ വിത്തുകള്‍ പാകാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. ഓണവും പെരുന്നാളും ക്രിസ്മസും ഒരേ മനസ്സോടെ ആഘോഷിക്കുന്ന കുരുന്നുകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, സ്‌കൂളുകള്‍ സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്നവയായാലും അല്ലെങ്കിലും രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ആഘോഷങ്ങളിലൂടെയാണ് കുട്ടികള്‍ പരസ്പര ബഹുമാനവും സ്‌നേഹവും പഠിക്കുന്നതെന്നും വിദ്യാലയങ്ങളെ രാഷ്ട്രീയ-വര്‍ഗീയ താത്പര്യങ്ങള്‍ക്കുള്ള വേദിയാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കിയ മന്ത്രി, സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top