‘അനോമി’ എന്നത് സോഷ്യോളജിയില്‍ഉപയോഗിക്കുന്ന ഒരു പദമാണ്. സമൂഹം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വ്യക്തികള്‍ക്ക് അനുഭവപ്പെടുന്ന ഏകാന്തതയും അന്യവല്‍ക്കരണവുമാണ് ഇതിന്റെ കാതല്‍. സാമൂഹികമായ തകര്‍ച്ച, മര്യാദകളില്ലാത്ത അവസ്ഥ, അല്ലെങ്കില്‍ ലക്ഷ്യബോധമില്ലായ്മ. വ്യക്തികള്‍ക്ക് സമൂഹവുമായുള്ള ബന്ധം നഷ്ടപ്പെടുകയും നിയമങ്ങളോ മൂല്യങ്ങളോ ഇല്ലാത്തതുപോലെ തോന്നുകയും ചെയ്യുന്ന മാനസികാവസ്ഥയെയാണിത് സൂചിപ്പിക്കുന്നത്.
The Equation of Death എന്നാല്‍ മരണത്തിന്റെ സമവാക്യം. ഇതു രണ്ടും ചേരുന്നതായിരുന്നു സിജെ റോയി നിര്‍മ്മിച്ച പുതിയ സിനിമയുടെ തലക്കെട്ടും. ബിസിനസ് ലോകത്തെ മാത്രമല്ല, സിനിമാ മേഖലയെയും ഒരേപോലെ ഞെട്ടിച്ച സംരംഭകന്‍ സി.ജെ. റോയിയുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹം നിര്‍മ്മാണ പങ്കാളിയായ പുതിയ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. ഭാവന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അനോമി; ദി ഇക്വേഷന്‍ ഓഫ് ഡെത്ത്’ എന്ന സിനിമയുടെ റിലീസാണ് നിര്‍മ്മാതാവിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്ന് മാറ്റിയത്. ഭാവനയായിരുന്നു ചിത്രത്തിന്റെ നായിക. ഈ സിനിമയുടെ പേര് സൂചിപ്പിക്കുന്ന തരത്തിലായി സിജെ റോയിയുടെ ആത്മഹത്യയും. സമ്മര്‍ദ്ദം താങ്ങാനാവാതെ സിനിമയുടെ റിലീസിന് മുന്നേ സിജെ റോയി മാഞ്ഞു.
ബിസിനസ് രംഗത്തെ കരുത്തനായ സി.ജെ. റോയ് സിനിമയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ബെംഗളൂരുവില്‍ നടന്നു. അദ്ദേഹത്തിന്റെ മരണത്തോടെ കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഭാവി എന്താകുമെന്ന ആശങ്കകള്‍ക്കും ഇപ്പോള്‍ വ്യക്തത വന്നിരിക്കുകയാണ്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സഹോദരന്‍ സി.ജെ. ബാബുവാണ് കമ്പനിയുടെ വരാനിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചത്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നേതൃത്വം ഇനി റോയിയുടെ മകന്‍ രോഹിത്തും കേരളത്തിലെ ചുമതലയുള്ള ജോസഫും ചേര്‍ന്ന് വഹിക്കും. നിലവിലുള്ള എല്ലാ പ്രോജക്റ്റുകളും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.
റോയിക്ക് യാതൊരുവിധ കടബാധ്യതകളോ സാമ്പത്തിക പ്രതിസന്ധികളോ ഉണ്ടായിരുന്നില്ലെന്ന് കുടുംബം ആവര്‍ത്തിച്ചു. വെറുമൊരു ആദായനികുതി റെയ്ഡിന്റെ പേരില്‍ ജീവനൊടുക്കുന്ന ആളല്ല റോയി എന്നും മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും വിശ്വസിക്കുന്നവര്‍ ഏറെയാണ്. അതായത് സമൂഹം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വ്യക്തികള്‍ക്ക് അനുഭവപ്പെടുന്ന ഏകാന്തതയും അന്യവല്‍ക്കരണം റോയിയേയും ബാധിച്ചു. തന്റെ സിനിമയുടെ പേരിനെ പോലെ മരണത്തിന്റെ പുതിയ സമവാക്യങ്ങളില്‍ ആ വ്യവസായിയും മാഞ്ഞു…..



