വയനാട്ടില്‍ വാഴ്ത്തി… കൊച്ചിയില്‍ വെട്ടി! കേരള കോണ്‍ഗ്രസില്‍ ശശി തരൂര്‍ എന്ന വിശ്വപൗരനെതിരെ പുതിയ രാഷ്ട്രീയ തിരക്കഥ ഒരുങ്ങുകയാണോ?’ ‘കൊച്ചിയില്‍ നടന്ന മഹാ പഞ്ചായത്ത് വേദിയില്‍ കണ്ടത് നാടകീയ നീക്കങ്ങള്‍. പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗമായിട്ടും, വേദിയിലുണ്ടായിരുന്ന പ്രമുഖരെയെല്ലാം പേരെടുത്ത് പറഞ്ഞ രാഹുല്‍ ഗാന്ധി ശശി തരൂരിന്റെ പേര് മാത്രം വിഴുങ്ങി. തന്റെ തൊട്ടടുത്തിരുന്നിട്ടും തരൂരിനെ രാഹുല്‍ കണ്ടില്ലെന്ന് നടിച്ചത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്.’
‘ഇതിനെല്ലാം പിന്നില്‍ കൃത്യമായ ഒരു പ്ലാനിംഗ് നടന്നോ എന്ന സംശയത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. രാഹുല്‍ എത്തിയാല്‍ പിന്നെ ആരും സംസാരിക്കില്ലെന്ന് തരൂരിനെ വിശ്വസിപ്പിച്ച് ദീപാ ദാസ് മുന്‍ഷി അദ്ദേഹത്തെക്കൊണ്ട് നേരത്തെ പ്രസംഗിപ്പിച്ചു. എന്നാല്‍ രാഹുല്‍ വേദിയിലെത്തിയ ശേഷം കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും മൈക്കിന് മുന്നിലെത്തി!’. ‘വയനാട്ടില്‍ തരൂരിനെ ചേര്‍ത്തുപിടിച്ചവര്‍ കൊച്ചിയില്‍ കൈവിട്ടത് എന്തിന്? കേരളത്തിലെ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളില്‍ തരൂരിന് ഇനി വലിയ സ്ഥാനമില്ലെന്ന സന്ദേശമാണോ ഹൈക്കമാന്‍ഡ് നല്‍കുന്നത്? തന്നെ പുകഴ്ത്തുന്നവര്‍ തന്നെ ചതിക്കുകയാണെന്ന തിരിച്ചറിവിലാണ് തരൂര്‍ പക്ഷം.’
‘തരൂര്‍ വിരുദ്ധ പക്ഷം രാഹുലിനെ സ്വാധീനിച്ചോ? വിശ്വപൗരനെ മൂലയ്ക്കിരുത്താനുള്ള ഈ നീക്കം കോണ്‍ഗ്രസിനുള്ളില്‍ പുതിയ ഗ്രൂപ്പ് യുദ്ധത്തിന് വഴിമരുന്നിടുമെന്നുറപ്പാണ്.’



