കസേര മാറി, കളി മാറി! കൊച്ചിയില്‍ സുധാകരനെ എഴുന്നേല്‍പ്പിച്ച് രാഹുല്‍ ഗാന്ധി; കെപിസിസി മുന്‍ അധ്യക്ഷന്‍ നേരിട്ടത് കടുത്ത അപമാനമോ? കൊച്ചിയിലെ മഹാപഞ്ചായത്ത് വേദിയില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച നാടകീയ രംഗങ്ങള്‍! കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരനെ രാഹുല്‍ ഗാന്ധി പരസ്യമായി സീറ്റില്‍ നിന്നും മാറ്റിയത് കോണ്‍ഗ്രസിനുള്ളില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
നേതാക്കള്‍ക്കായി പേരെഴുതി നിശ്ചയിച്ചിരുന്ന കസേരയിലാണ് സുധാകരന് ഇരുന്നിരുന്നത്. എന്നാല്‍ വേദിയിലെത്തിയ രാഹുല്‍ ഗാന്ധി സുധാകരനോട് അവിടെനിന്നും മാറാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാഹുലിന്റെ അപ്രതീക്ഷിത ഇടപെടലില്‍ പകച്ചുപോയ സുധാകരന് ഉടന്‍ തന്നെ സീറ്റ് ഒഴിഞ്ഞുകൊടുത്തു. പിന്നാലെ ഇപ്പോഴത്തെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആ കസേരയില്‍ ഇരിക്കുകയും ചെയ്തു.
ശശി തരൂരിനെ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സുധാകരനോടുള്ള ഈ നിലപാട് കൂടി പുറത്തുവന്നതോടെ അണികള്‍ കടുത്ത അമര്‍ഷത്തിലാണ്. സിപിഎം കോട്ടകളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയ കണ്ണൂരിലെ കരുത്തനായ നേതാവിനെ പരസ്യമായി അപമാനിച്ചത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
രാഹുലിന് സുധാകരനോട് എന്തെങ്കിലും പകയുണ്ടോ? അതോ കേരളത്തിലെ ഔദ്യോഗിക നേതൃത്വത്തെ മാറ്റാന്‍ ഹൈക്കമാന്‍ഡ് പുതിയ തിരക്കഥ ഒരുക്കുകയാണോ? സുധാകരന് അനുകൂലികളുടെ പ്രതിഷേധം ഇരമ്പുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം വരും ദിവസങ്ങളില്‍ കൂടുതല്‍ പുകയുമെന്ന് ഉറപ്പായി.



