വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലം തിരിച്ചുപിടിക്കാന്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ തേടുന്ന കോണ്‍ഗ്രസ് നേതൃത്വം പി. സോണല്‍ജിന്റെ പേര് ഗൗരവമായി പരിഗണിക്കുന്നു. നിലവില്‍ തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയായ സോണല്‍ജ്, പാര്‍ട്ടിക്കുള്ളിലെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയവും സാംസ്‌കാരിക മേഖലയിലെ സ്വാധീനവുമാണ് തനിക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നത്.
കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തുടങ്ങി യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സോണല്‍ജിന് താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി അടുത്ത ബന്ധമാണുള്ളത്. നിലവില്‍ കെപിസിസി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ വിങ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു. വര്‍ക്കല ഉള്‍പ്പെടുന്ന മേഖലയിലെ സാമുദായിക സമവാക്യങ്ങളും സോണല്‍ജിന് മുതല്‍ക്കൂട്ടായേക്കും.
രാഷ്ട്രീയത്തിന് പുറമെ സാംസ്‌കാരിക ലോകത്തും സോണല്‍ജ് സുപരിചിതനാണ്. കോണ്‍ഗ്രസ് ചരിത്രം ഉള്‍പ്പെടെ നിരവധി പ്രശസ്തമായ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. രാജ രവിവര്‍മ നാട്ടരങ്ങിന്റെ പ്രസിഡന്റായും ശ്രീനാരായണ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. 2023-ലെ വൈലോപ്പിള്ളി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയണ്‍ വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം അമേരിക്ക, ഖത്തര്‍, ബാങ്കോക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന ആഗോള കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത് അന്താരാഷ്ട്ര തലത്തിലും ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വര്‍ക്കലയില്‍ അതിശക്തമായ ത്രികോണ മത്സമുണ്ടാകും. സിപിഎമ്മിനായി നിലവിലെ എംഎല്‍എ വിഎസ് ജോയി തന്നെ മത്സരിക്കും.
ബിജെപിയും അതിശക്തനെ സ്ഥാനാര്‍ത്ഥിയാക്കും. വര്‍ക്കലയില്‍ ബിഡിജെഎസിന് അടക്കം ശക്തിയുണ്ട്. ഈ ശക്തികളെ നേരിടാന്‍ സോണല്‍ജിനെപ്പോലെ സാംസ്‌കാരികമായി ഉയര്‍ന്ന നിലവാരമുള്ള ഒരു സ്ഥാനാര്‍ത്ഥിക്ക് കഴിയുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. വിഡി സതീശന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളുമായും അടുത്ത ബന്ധമുണ്ട് സൊണാല്‍ജിന്.
കളിമാനൂരുകാരനായ സൊണാല്‍ജിന് വര്‍ക്കലയിലും മികച്ച വ്യക്തിബന്ധങ്ങളുണ്ട്. വര്‍ക്കല കഹാറിനേയും വര്‍ക്കലയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. വയലാര്‍ രവിയുടെ ശിഷ്യനാണ് സോണാല്‍ജ്



