തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ സംബന്ധിക്കുന്നതിനായി കോണ്‍ഗ്രസ് നേതൃയോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നതിനെ ചൊല്ലി രാഷ്ട്രീയ വിവാദം. എന്നാല്‍ തരൂരിന്റെ നടപടിയില്‍ തെറ്റില്ലെന്നും അദ്ദേഹം പാര്‍ട്ടിയെ മുന്‍കൂട്ടി വിവരം അറിയിച്ചിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി. പക്ഷേ കൊടിക്കുന്നില്‍ പറഞ്ഞത് ഒരു പച്ചക്കള്ളമാണ്.
തിരുവനന്തപുരത്തെ ജനപ്രതിനിധി എന്ന നിലയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ തരൂര്‍ പങ്കെടുക്കേണ്ടത് അനിവാര്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സ്ഥലം എംപി വിട്ടുനിന്നാല്‍ അത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയെ അറിയിച്ചു: തരൂര്‍ പാര്‍ട്ടിയുമായി പിണക്കത്തിലാണെന്ന വാര്‍ത്തകള്‍ കൊടിക്കുന്നില്‍ തള്ളി.
ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന കാര്യം അദ്ദേഹം എഐസിസിയെ നേരത്തെ അറിയിച്ചിട്ടുണ്ട്. ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള ഇടത് ജനപ്രതിനിധികള്‍ പ്രധാനമന്ത്രിയുടെ വേദിയിലുള്ളപ്പോള്‍, തിരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാ അംഗമായ തരൂര്‍ വിട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി. ഈ പറഞ്ഞത് പച്ചക്കള്ളമാണ്. തിരുവനന്തപുരത്തെ മോദിയുടെ ഒരു പരിപാടിയിലും തരൂര്‍ പങ്കെടുത്തില്ല. കഴിഞ്ഞ ദിവസം തന്നെ തരൂര്‍ കോഴിക്കോട് പോയിരുന്നു.
കോഴിക്കോടുള്ള തരൂരാണ് തിരുവനന്തപുരത്തുണ്ടെന്ന് കൊടിക്കുന്നില്‍ പറയുന്നത്. ഇത് ദൂരൂഹമാണ്. മോദിയോടാണ് തരൂരിന് കൂടുതല്‍ താല്‍പ്പര്യമെന്ന് വരുത്താനുള്ള ചിലരുടെ താല്‍പ്പര്യമാണ് കൊടിക്കുന്നിലിന്റെ വാക്കുകള്‍. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ കോഴിക്കോടാണ്. ഇതില്‍ പങ്കെടുക്കാനാണ് തരൂര്‍ കോഴിക്കോട് പോയത്.



