ആര്യാ രാജേന്ദ്രന്‍ കുടുങ്ങുമോ?മേയര്‍ വിവി രാജേഷ് നിര്‍ണ്ണായക നീക്കങ്ങളില്‍

കോര്‍പ്പറേഷന്‍ അഴിമതിയില്‍ സിപിഎം കുടുങ്ങുമോ?

തിരുവനന്തപുരം കോര്‍പ്പറേഷന്‍ രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം. പുതിയ മേയര്‍ വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ, മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരായ ആദ്യ ഔദ്യോഗിക പരാതിയും കിട്ടി. ഇത് മേയര്‍ നിയമോപദേശത്തിന് വിട്ടു. മെഡിക്കല്‍ കോളേജ് വാര്‍ഡിലെ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ശ്രീകാര്യം ജി എസ് ശ്രീകുമാറാണ് പുതിയ മേയര്‍ക്കു പരാതി നല്‍കിയത്.
അഴിമതിവിരുദ്ധ പോരാളിയെന്ന നിലയില്‍ അറിയപ്പെടുന്ന ജി എസ് ശ്രീകുമാര്‍, നേരത്തെയും സിപിഎം നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ ഭരണത്തിനെതിരെ നിയമപോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കോര്‍പ്പറേഷനില്‍ നടന്ന മുഴുവന്‍ അഴിമതികളും അന്വേഷിക്കണമെന്നും, അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നുമാണ് ആവശ്യം.
വിജിലന്‍സ് കേസെടുക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും ജി എസ് ശ്രീകുമാര്‍ വ്യക്തമാക്കി. മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ കാലത്തെ ‘കത്ത് വിവാദം’ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഇതുവരെ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും ആരോപണം. താല്‍ക്കാലിക നിയമനങ്ങളില്‍ പാര്‍ട്ടിക്കാരെ ഉള്‍പ്പെടുത്താന്‍ ഔദ്യോഗിക ലെറ്റര്‍പാഡില്‍ കത്തയച്ചുവെന്നാണ് പ്രധാന ആരോപണം. കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിച്ചെടുത്ത പശ്ചാത്തലത്തില്‍, മുന്‍ ഭരണസമിതിക്കെതിരായ ഈ നിയമപോരാട്ടം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ അഴിമതികള്‍ പ്രധാന ചര്‍ച്ചാവിഷയമാക്കാനാണ് നീക്കം.

തിരുവനന്തപുരം നഗര ഭരണത്തിലെ അഴിമതി ആരോപണങ്ങള്‍ ഇനി നിയമപരവും രാഷ്ട്രീയപരവുമായി കടുത്ത പോരാട്ടത്തിലേക്ക്. വികസന രാഷ്ട്രീയത്തിനൊപ്പം സുതാര്യതയും ഉത്തരവാദിത്വവും ചര്‍ച്ചയാകുന്ന ദിവസങ്ങളാണ് മുന്നില്‍. ആര്യാ രാജേന്ദ്രന്‍ കുടുങ്ങുമോ എന്നതാണ് ഉയരുന്ന ചോദ്യം

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top