കേരളത്തിന് ‘ഗുജറാത്ത് മോഡല്‍’! ബോംബ് പൊട്ടിക്കാതെ മടക്കം; തിരുവനന്തപുരത്തിന്റെ മനംനിറച്ച് മോദി ഷോ

ഞെട്ടലുകളുണ്ടാക്കാതെ മനംനിറച്ച് മോദി. ഗുജറാത്ത് മോഡലാണ് കേരളത്തില്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിക്കുന്നത്. ഗുജറാത്തില്‍ പേരിനു പോലും ബിജെപി ഉണ്ടായിരുന്നില്ല. എന്നാല്‍ 80 കളില്‍ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചു. ഇതോടെ കഥമാറി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇപ്പോള്‍ ബിജെപി പിടിച്ചു. ഗുജറാത്തിലെ മോഡല്‍ പോലെ കേരളവും ബിജെപി ഭരിക്കും. ഇതാണ് മോദി പറയുന്നത്. വികസിത കേരളത്തില്‍ കൂടി മാത്രമേ വികസിത ഭാരതം പൂര്‍ത്തിയാക്കാനാകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രഖ്യാപിക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ എണ്ണിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തില്‍ സംബോധന ചെയ്തായിരുന്നു പ്രസംഗം. മേയര്‍ വി.വി. രാജേഷിനെ തന്റെ പഴയ സുഹൃത് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതല്‍ പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിനായി രാജ്യം മുഴുവന്‍ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. നിരവധിപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കംകുറിച്ചു. ശ്രീ ചിത്രയില്‍ റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു, അമൃത് ഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു, കേരളത്തില്‍ മൂന്ന് അമൃത് ഭാരത് ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. പിഎം ശ്രീയെ കേരളം എതിര്‍ക്കുന്നതും ചൂണ്ടിക്കാട്ടി. തലസ്ഥാന നഗരത്തിലെ ബിജെപി യുടെ വിജയം ഐതിഹാസികമാണെന്ന് മോദി പറഞ്ഞു.

എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ നിന്നും തിരുവനന്തപുരത്തെ മോചിപ്പിച്ച് ബിജെപിക്ക് അവസരം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ മാറ്റം വന്നുകഴിഞ്ഞു. തിരുവനന്തപുരത്ത് നിന്നു തുടങ്ങിക്കഴിഞ്ഞു. ഇനി കേരളം ബിജെപിയുടെ കൈയില്‍ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തെ ഏഴ് പതിറ്റാണ്ടായി ഇരുമുന്നണികളും അവഗണിച്ചു. ഇന്ത്യയിലെ വലിയ നഗരങ്ങളില്‍ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള കോര്‍പറേഷന്‍ ഭരണസമിതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് അറിയിച്ച അദ്ദേഹം മാറാത്തത് ഇനി മാറുമെന്ന് മലയാളത്തില്‍ പറഞ്ഞു.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top