ആര്യയുടെ മണ്ടത്തരം വിവി കാട്ടിയില്ല; അങ്ങനെ മേയറെ കാണാന്‍ മോദി എത്തി; എന്തുകൊണ്ട് മോദിയെ ബിജെപി മേയര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചില്ല?

തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തില്‍ ഇന്ന് പുതിയൊരു അധ്യായം കുറിക്കപ്പെടുകയാണ്. ബിജെപി ഭരണം പിടിച്ച നഗരസഭയിലേക്ക് സാക്ഷാല്‍ നരേന്ദ്ര മോദി എത്തുന്നു! പക്ഷേ, ഒരു ചെറിയ ട്വിസ്റ്റുണ്ട്. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ തിരുവനന്തപുരം മേയര്‍ വിവി രാജേഷില്ല! എന്തേ രാജേഷിനെ ഒഴിവാക്കിയതാണോ? അതോ രാജേഷ് പോകാത്തതാണോ? ഇതിന് പിന്നില്‍ ഒരു പഴയ ‘ആനമണ്ടത്തരത്തിന്റെ’ കഥയുണ്ട്. മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ കാട്ടിക്കൂട്ടിയ ആ പഴയ കോമാളിത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബിജെപി എടുത്ത തന്ത്രപരമായ നീക്കം!

നമുക്ക് 2021-ലേക്ക് ഒന്ന് പോകാം. അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് തലസ്ഥാനത്ത് എത്തിയപ്പോള്‍ എന്താണ് സംഭവിച്ചത്? രാഷ്ട്രപതിയുടെ അതീവ സുരക്ഷയുള്ള വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ കാര്‍ ഇരച്ചുകയറാന്‍ നോക്കി! വണ്ടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. കേന്ദ്ര ഏജന്‍സികള്‍ വരെ ഞെട്ടിപ്പോയ സുരക്ഷാവീഴ്ച! അവിടെയും തീര്‍ന്നില്ല, പൂജപ്പുരയിലെ ചടങ്ങില്‍ രാഷ്ട്രപതിക്ക് ഉപയോഗിക്കാന്‍ ഒരുക്കിയ ശുചിമുറിയില്‍ വെള്ളമില്ല! ഒടുവില്‍ പുറത്തുനിന്ന് വെള്ളം എത്തിക്കേണ്ടി വന്നു. കേരളത്തിന് ഒന്നടങ്കം നാണക്കേടുണ്ടാക്കിയ ആ സംഭവങ്ങള്‍ ഇന്നും മലയാളികള്‍ മറന്നിട്ടില്ല. അന്ന് കെ സുരേന്ദ്രന്‍ ചോദിച്ച ചോദ്യങ്ങള്‍ ഇന്നും പ്രസക്തമാണ്.

ആര്യ വരുത്തിവെച്ച ആ ചീത്തപ്പേര് മാറ്റാനാണ് വിവി രാജേഷ് ഇപ്പോള്‍ ശ്രമിച്ചത്. വെറും രണ്ട് മണിക്കൂര്‍ മാത്രമാണ് മോദി നഗരത്തിലുള്ളത്. എയര്‍പോര്‍ട്ടില്‍ പോയി ആര്യ ചെയ്തതുപോലെ ട്രാഫിക്കില്‍ പെട്ട് വണ്ടി ഓവര്‍ടേക്ക് ചെയ്യാനൊന്നും രാജേഷിനെ കിട്ടില്ല. പകരം, തന്റെ തട്ടകമായ പുത്തരിക്കണ്ടം മൈതാനത്തും ഉദ്ഘാടന വേദിയിലും പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ രാജേഷ് നേരത്തെ തന്നെ എത്തി. അതായത് പ്രധാനമന്ത്രിയെ മേയര്‍ സ്വീകരിച്ചില്ല. പകരം മേയറെ കാണാന്‍ മോദി എത്തുന്ന തരത്തിലേക്ക് ചിത്രം മാറി.

ഇതുകൊണ്ടാണ് മോദിയെ സ്വീകരിക്കാന്‍ രാജേഷ് വിമാനത്താവളത്തില്‍ പോകാത്തത്. പകരം രാജേഷിനെ കാണാന്‍ മോദി എത്തുന്നു എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. പ്രോട്ടോക്കോളും സുരക്ഷയും പാലിച്ച് എങ്ങനെ ഒരു വിവിഐപി സന്ദര്‍ശനം നടത്താം എന്ന് ചിലരെ പഠിപ്പിക്കുകയായിരുന്നു ബിജെപി മേയര്‍.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top